27 April 2024, Saturday

Related news

November 15, 2023
October 28, 2023
October 19, 2023
August 28, 2023
July 11, 2023
June 4, 2023
May 21, 2023
May 6, 2023
April 3, 2023
October 22, 2022

എഐ ക്യാമറ ഇടപാടില്‍ യാതൊരു അഴിമതിയും നടന്നിട്ടില്ലെന്ന് മന്ത്രി ആന്‍റണി രാജു

Janayugom Webdesk
തിരുവനന്തപുരം
May 6, 2023 5:14 pm

എഐ ക്യാമറ ഇടപാടില്‍ യാതൊരു അഴിമതിയും നടന്നിട്ടില്ലെന്ന് ഗതാഗതവകുപ്പ് മന്ത്രി ആന്‍റണി രാജു.മുഖ്യമന്ത്രിയെ ഇകഴ്ത്തികാണിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും മന്ത്രി ആന്‍റണി രാജു പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയന്‍ മന്ത്രിസഭാ യോഗത്തിലാണ് കണ്ടതെന്ന് മന്ത്രി വ്യക്തമാക്കി.കരാറുമായി മുഖ്യമന്ത്രിക്ക് ബന്ധമില്ല,കെല്‍ട്രോണുമായാണ് ഗതാഗത വകുപ്പ് കരാര്‍ ഒപ്പിട്ടതെന്നും മന്ത്രി വിശദീകരിച്ചു.എഐ ക്യാമറ ഇടപാടുമായി ബന്ധപ്പെട്ട അഴിമതി ആരോപണത്തിൽ കഴമ്പില്ലെന്ന് മന്ത്രി പറഞ്ഞു.

കെൽട്രോണും കമ്പനികളുമായി ഒപ്പിട്ട ഉപകരാറിൽ ഗതാഗത വകുപ്പിന് ബന്ധമില്ല. മറ്റ് മന്ത്രിമാർ കണ്ടത് പോലെയാണ് മുഖ്യമന്ത്രിയും ഈ ഫയൽ കണ്ടത്. മുഖ്യമന്ത്രിക്കെതിരെ ഒരു തെളിവുമില്ല. മുഖ്യമന്ത്രിയെ താറടിച്ച് കാണിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. അതും മുൻപേ നടക്കുന്നതാണ്. ഈ ആരോപണങ്ങൾ കൊണ്ട് ജനങ്ങളെ കുറേ കാലത്തേക്ക് കബളിപ്പിക്കാനാവും. എന്നാൽ എല്ലാ കാലത്തേക്കും കഴിയില്ലെന്നും മന്ത്രി പ്രതികരിച്ചു.

Eng­lish Summary:
Min­is­ter Antho­ny Raju said that there was no cor­rup­tion in the AI ​​cam­era deal

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.