14 November 2024, Thursday
KSFE Galaxy Chits Banner 2

Related news

October 26, 2024
October 2, 2024
September 20, 2024
August 23, 2024
August 20, 2024
August 7, 2024
August 3, 2024
August 3, 2024
August 1, 2024
July 31, 2024

ഗുരുവിന്റെ സന്ദേശങ്ങളും കാഴ്ചപ്പാടും ഉൾക്കൊള്ളാത്തവർ ഇന്നുമുണ്ട്: മുഖ്യമന്ത്രി

Janayugom Webdesk
തിരുവനന്തപുരം
December 30, 2021 9:56 pm

മനുഷ്യത്വപരമായ ചിന്തകളിലൂടെയും പ്രവൃത്തികളിലൂടെയും മനുഷ്യന്റെ ജീവിത സാഹചര്യം മെച്ചപ്പെടണമെന്നായിരുന്നു ശ്രീനാരായണ ഗുരുവിന്റെ കാഴ്ചപ്പാടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. 89-ാമതു ശിവഗിരി തീർത്ഥാടനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ആചാര്യസ്ഥാനത്തുനിന്നുകൊണ്ടുതന്നെ സാമൂഹ്യ വിപ്ലവകാരിയുടെ പങ്ക് അദ്ദേഹം വഹിച്ചു. എന്നാൽ ഗുരുവിന്റെ ഈ കാഴ്ചപ്പാട് ഉൾക്കൊള്ളാത്തവരും മനസിലാക്കാത്തവരും അക്കാലത്തുണ്ടായിരുന്നു. 

അത്തരക്കാര്‍ അന്നത്തെപ്പോലെ ഇന്നുമുണ്ടെന്നു നാം തിരിച്ചറിയണം. ഇന്നതിനു പ്രത്യേകമായ ചില ഭാവങ്ങൾ വന്നിരിക്കുന്നെന്നു മനസിലാക്കി അതിന്റെ അപകടാവസ്ഥ ഉൾക്കൊണ്ട് ശ്രീനാരായണ ഗുരുവിന്റെ സന്ദേശങ്ങൾ ജനങ്ങളിലേത്തിക്കാൻ ശ്രമിക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ശ്രീനാരായണ ഗുരുവിനെ ഏതെങ്കിലും വിഭാഗത്തിന്റെ മാത്രം പ്രതീകമായി അവതരിപ്പിക്കാനാണ് ചിലർ ശ്രമിക്കുന്നത്. ഇത്തരം ശ്രമങ്ങൾക്ക് ഒരു നൂറ്റാണ്ട് മുൻപുതന്നെ ഗുരു കൃത്യമായ മറുപടി നൽകിയിട്ടുണ്ട്. ഗുരു പകർന്നു നൽകിയ വെളിച്ചം കാലത്തേയും മനുഷ്യമനസുകളേയും മാറ്റിയെടുത്തു. മനുഷ്യമനുസുകളെ വീണ്ടും കലുഷിതമാക്കാനും പിന്നോട്ടുകൊണ്ടുപോകാനുമുള്ള ശ്രമങ്ങൾ ചില വിഭാഗങ്ങൾ സംഘടിതമായി നടത്തുന്നുണ്ട്. 

ഗുരുസന്ദേശത്തെ അന്വർഥമാക്കുന്ന വിധത്തിൽ ഒരുമയും ഐക്യവുമുള്ള സമൂഹത്തെ നിലനിർത്താനുള്ള ശ്രമങ്ങൾ സർക്കാരിന്റെ നേതൃത്വത്തിൽ നടക്കുകയാണ്. ജാതിയുടേയോ മതത്തിന്റേയോ പ്രദേശത്തിന്റേയോ ഭാഷയുടേയോ ഭക്ഷണത്തിന്റേയോ വസ്ത്രത്തിന്റേയോ പേരിലുള്ള യാതൊരു വേർതിരിവുകളും ഉണ്ടാകില്ല. നവകേരള സൃഷ്ടിയുടെ ഭാഗമായി സർക്കാർ ശ്രദ്ധവച്ചിരിക്കുന്നത് ഇതിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അധ്യക്ഷത വഹിച്ചു. കനിമൊഴി എംപി, എംഎൽഎമാരായ വി ജോയി, കെ ബാബു, മുൻ മന്ത്രി ഡോ. ടി എം തോമസ് ഐസക്, വർക്കല മുനിസിപ്പൽ ചെയർമാൻ കെ എം ലാജി തുടങ്ങിയവര്‍ പ്രസംഗിച്ചു. 

ENGLISH SUMMARY:There are still those who do not under­stand the mes­sage and vision of the Guru: CM
You may also like this video

TOP NEWS

November 14, 2024
November 14, 2024
November 14, 2024
November 14, 2024
November 14, 2024
November 14, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.