6 May 2024, Monday

Related news

May 5, 2024
May 4, 2024
April 27, 2024
April 13, 2024
April 8, 2024
April 7, 2024
April 1, 2024
March 27, 2024
March 25, 2024
March 25, 2024

കോവളത്ത് വിദേശ പൗരന്റെ മദ്യം പൊലീസ് ഒഴുക്കി കളയിച്ച സംഭവം; എസ്ഐ അടക്കം മൂന്ന് പൊലീസുകാർക്കെതിരെ വകുപ്പുതല അന്വേഷണം

Janayugom Webdesk
തിരുവനന്തപുരം
January 2, 2022 11:52 am

തിരുവനന്തപുരം: തിരുവനന്തപുരം കോവളത്ത് പൊലീസ് പരിശോധനയെ തുടർന്ന് ബെവ്കോ ഔട്ട്‌ലെറ്റിൽ നിന്നും വാങ്ങിയ വിദേശ പൗരന്റെ മദ്യം പൊലീസ് ഒഴുക്കി കളയിച്ച സംഭവത്തിൽ കൂടുതൽ പൊലീസുകാർക്കെതിരെ നടപടി. എസ്ഐ അടക്കം മൂന്ന് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല അന്വേഷണത്തിന് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണർ നിർദേശം നൽകി.

കോവളം പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ ഷാജിയെ സസ്പെന്‍ഡ് ചെയ്തതിന് പിന്നാലെയാണ് കൂടുതൽ നടപടികളിലേക്ക് കടക്കുന്നത്. സ്റ്റീവിനോട് മദ്യം വാങ്ങിയതിന്റെ ബിൽ ആവശ്യപ്പെട്ട പൊലീസ് സംഘത്തിലെ മുന്ന് പേർക്കെതിരെയാണ് അച്ചടക്ക നടപടി. എസ്ഐ അനീഷ്, മനോഷ്, സജിത്ത് എന്നിവർക്കെതിരെയാണ് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണർ ജി സ്പർജൻ കുമാർ നിർദേശം നൽകിയത്.

eng­lish sum­ma­ry; A for­eign nation­al’s liquor was dumped by the police in Kovalam

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.