27 September 2024, Friday
KSFE Galaxy Chits Banner 2

Related news

September 27, 2024
September 26, 2024
September 26, 2024
September 25, 2024
September 25, 2024
September 25, 2024
September 24, 2024
September 22, 2024
September 21, 2024
September 20, 2024

ബൈക്ക് യാത്രക്കാരനെ വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ച സംഘത്തിലെ പ്രധാനി പിടിയില്‍

Janayugom Webdesk
കൊല്ലം
January 3, 2022 8:41 pm

ബൈക്ക് യാത്രികനായ യുവാവിനെ വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ച സംഘത്തിലെ പ്രധാനി പോലീസ് പിടിയിലായി. അഞ്ചാലുംമ്മൂട് പനയം കോവില്‍ മുക്ക് ശ്രീദേവി ഭവനത്തില്‍ ചെണ്ട എന്നു വിളിക്കുന്ന നിധീഷ് കുമാര്‍ (24) ആണ് പോലീസ് പിടിയിലായത്. ഇയാളും സുഹൃത്തുക്കളും കൂടി പുതുവര്‍ഷ പുലരിയില്‍ കരുവ മിനി സ്റ്റേഡിയത്തില്‍ നിന്നും പാവൂര്‍ വയലിലുളള വീട്ടിലേക്ക് പോകുകയായിരുന്ന മുഹമ്മദ് അസ്ലമിനെ പനയം ക്ഷേത്രത്തിന് സമീപം വച്ച് വെട്ടി കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. പരസ്പരം ഉളള ആക്രമണത്തില്‍ ഇരുവര്‍ക്കും പരിക്ക് പറ്റി. 

ഇവര്‍ ഇരുവരും തമ്മില്‍ മുന്‍പ് വഴക്കുണ്ടായതിന് കേസുകള്‍ നിലവിലുണ്ട്. തലയ്ക്കും കൈക്കും പരിക്കേറ്റ മുഹമ്മദ് അസ്ലമിനെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തിന് ശേഷം പോലീസ് നിരീക്ഷണത്തില്‍ ചികിത്സയിലായിരുന്ന നിധീഷ്കുമാറിനെ പാരിപ്പളളിയില്‍ നിന്നും അഞ്ചാലുമ്മൂട് പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. അഞ്ചാലുമ്മൂട് ഇന്‍സ്പെക്ടര്‍ സി.ദേവരാജന്‍റെ നേതൃത്വത്തില്‍ സബ്ബ് ഇന്‍സ്പെക്ടര്‍മാരായ ശ്യാം.ബി, സിറാജുദ്ദീന്‍, ബാബുക്കുട്ടന്‍പിളള, ലഗേഷ്, എ.എസ്.ഐ ഓമനക്കുട്ടന്‍, സി.പി.ഒ മുഹമ്മദ് ഷാഫി, അരുണ്‍ എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്. ഇയാളെ റിമാന്‍റ് ചെയ്തു.

ENGLISH SUMMARY:The leader of the gang who tried to hack the bike pas­sen­ger to death has been arrested
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.