3 December 2024, Tuesday
KSFE Galaxy Chits Banner 2

വയലാര്‍ രാമവര്‍മ്മ ട്രസ്റ്റ് സെക്രട്ടറി സി ​വി ​ത്രി​വി​ക്ര​മ​ൻ അന്തരിച്ചു

Janayugom Webdesk
തി​രു​വ​ന​ന്ത​പു​രം
January 5, 2022 10:15 am

വ​യ​ലാ​ർ രാ​മ​വ​ർ​മ ട്ര​സ്റ്റ് സെ​ക്ര​ട്ട​റി​ സി.​വി. ത്രി​വി​ക്ര​മ​ൻ (92) അ​ന്ത​രി​ച്ചു. വാ​ർ​ധ​ക്യ​സ​ഹ​ജ​മാ​യ അ​സു​ഖ​ങ്ങ​ളെ തു​ട​ർ​ന്ന് ഇ​ന്ന് പു​ല​ർ​ച്ചെ​യാ​ണ് അ​ന്ത്യം. ന​ടി മാ​ല പാ​ർ​വ​തി മകളാണ്.

1976ൽ ട്രസ്റ്റ് രൂപീകരിച്ച നാൾ മുതൽ 45 വർഷം തുടർച്ചയായി വയലാർ സ്‌മാരക ട്രസ്റ്റ് സെക്രട്ടറി ആയി സേവനമനുഷ്ഠിച്ച ആളാണ് ത്രിവിക്രമൻ.

മാ​ലാ പാ​ർ​വ​തി​യാ​ണ് അ​ച്ഛ​ന്‍റെ വി​യോ​ഗ​വാ​ർ​ത്ത ഫേ​സ്ബു​ക്കി​ലൂ​ടെ പ​ങ്കു​വ​ച്ച​ത്. പ്ര​ശ​സ്ത ഗൈ​ന​ക്കോ​ള​ജി​സ്റ്റ് ഡോ. ​ടി.​ല​ളി​ത​യാ​ണ് ഭാ​ര്യ. മ​റ്റൊ​രു മ​ക​ൾ: ല​ക്ഷ്മി എം.​കു​മാ​ര​ൻ.  മനു എസ് കുമാരൻ, അഡ്വ. ബി സതീശൻ എന്നിവരാണ് മരുമക്കൾ.

Eng­lish Sum­ma­ry: Vay­alar Rama Var­ma Trust Sec­re­tary CV Trivikra­man passed away

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.