ഭീമ കൊറേഗാവ് കേസില്‍ അറസ്റ്റിലായ മനുഷ്യാവകാശ പ്രവര്‍ത്തകനും പുരോഹിതനുമായ ഫാ. സ്റ്റാന്‍ സ്വാമിക്ക് മുംബൈയിലെ തലോജ ജയിലില്‍ നേരിടേണ്ടി വന്നത് കടുത്ത പീഡനങ്ങളെന്ന് സഹതടവുകാരന്റെ വെളിപ്പെടുത്തല്‍. മരിക്കുന്നതുവരെ സ്റ്റാന്‍ സ്വാമിക്ക് വളരെയധികം കഷ്ടതകള്‍ അനുഭവിക്കേണ്ടിവന്നു. അടിസ്ഥാന അവകാശങ്ങള്‍ പോലും ജയിലില്‍ അദ്ദേഹത്തിന് നിഷേധിച്ചുവെന്നും സ്റ്റാന്‍ സ്വാമിക്കൊപ്പം ജയിലുണ്ടായിരുന്ന ഇക്‌ലാഖ് റഹിം ഷെയ്ഖ് പറയുന്നു. ദ വയര്‍ മാധ്യമത്തിലേക്ക് എഴുതിയ കത്തിലാണ് ഇക്‌ലാഖിന്റെ വെളിപ്പെടുത്തല്‍. മോശമായിക്കൊണ്ടിരുന്ന സ്വാമിയുടെ ആരോഗ്യസ്ഥിതിയെ ജയില്‍ അധികൃതര്‍ നിരന്തരം അവഗണിച്ചുവെന്ന് 14 പേജുകളുള്ള കത്തില്‍ പറയുന്നു. 84കാരനായ അദ്ദേഹം ബോധരഹിതനായി വീണപ്പോള്‍ പോലും ചികിത്സ നല്‍കിയില്ല.
2019 ഒക്ടോബറിലാണ് സ്റ്റാന്‍ സ്വാമിയെ ജയിലിലേക്ക് കൊണ്ടുവരുന്നത്. നിരവധി രോഗങ്ങളാല്‍ ബുദ്ധിമുട്ട് അനുഭവിച്ചിരുന്ന അദ്ദേഹം അടിയന്തര വൈദ്യസഹായം ലഭിക്കുന്നതിനായി നിരവധി തവണ അപേക്ഷകള്‍ നല്‍കിയിരുന്നെങ്കിലും അന്നത്തെ സൂപ്രണ്ടായിരുന്ന കൗസ്തുഭ് കുര്‍ലേകറും ജയില്‍ ഡോക്ടറായിരുന്ന സുനില്‍ കലേയും അത് നിഷേധിച്ചു. സ്വാമിക്ക് ജയിലില്‍ നേരിടേണ്ടിവന്ന അവസ്ഥ ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളെ തന്നെ തകര്‍ക്കുന്നതാണെന്നും ഇക്‌ലാഖ് പറയുന്നു.
കോവിഡ് വാക്സിന്‍ നല്‍കണമെന്ന് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും സ്വാമിക്ക് കുത്തിവയ്പ് നല്‍കിയില്ല. പിന്നീട് കോവിഡ് സ്ഥിരീകരിച്ച അദ്ദേഹം ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചു. 60 മാസങ്ങള്‍ താന്‍ ജയിലിലുണ്ടായിരുന്നു. കോടികളുടെ ബാങ്കിങ് തട്ടിപ്പുകളിലും മയക്കു മരുന്നു കേസുകളിലും മറ്റും അറസ്റ്റിലാകുന്ന വിഐപികളെ ഒരു രോഗവുമില്ലെങ്കിലും ആശുപത്രികളില്‍ പ്രവേശിപ്പിക്കാന്‍ കോടതി ഉത്തരവിടാറുണ്ട്. അവര്‍ക്ക് ജയിലുകളില്‍ തന്നെ എല്ലാ സൗകര്യങ്ങളും ഒരുക്കി നല്‍കുകയും ചെയ്യുന്നു. എന്നാല്‍ താന്‍ അടക്കമുളള സാധാരണക്കാര്‍ക്ക് എല്ലാ അവകാശങ്ങളും നിഷേധിക്കപ്പെടുകയാണെന്നും ഇക്‌ലാഖ് കത്തില്‍ ചൂണ്ടിക്കാട്ടുന്നു.
ENGLISH SUMMARY:The fellow prisoner said that Stan Swamy suffered severe torture
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.