23 December 2024, Monday
KSFE Galaxy Chits Banner 2

Related news

November 30, 2024
November 8, 2024
November 6, 2024
October 13, 2024
October 12, 2024
September 16, 2024
September 14, 2024
September 11, 2024
September 9, 2024
August 17, 2024

ഗുവാഹത്തി-ബിക്കാനീർ എക്‌സ്പ്രസ് പാളംതെറ്റി; മൂന്ന് പേര്‍ മരിച്ചു

Janayugom Webdesk
കൊല്‍ക്കത്ത
January 13, 2022 6:42 pm

വടക്കൻ ബംഗാളിലെ മൊയ്നാഗുരി മേഖലയിൽ ഗുവാഹത്തിയിലേക്ക് പോകുകയായിരുന്ന ബിക്കാനിർ എക്സ്പ്രസിന്റെ പന്ത്രണ്ട് കോച്ചുകൾ പാളം തെറ്റി, അഞ്ചു യാത്രക്കാർ മരിക്കുകയും 45‑ലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തു. വൈകുന്നേരം ഏഴുമണി വരെ അഞ്ച് മൃതദേഹങ്ങൾ കണ്ടെത്തിയിട്ടുണ്ടെന്നും പരിക്കേറ്റ 20 യാത്രക്കാരെ പ്രാദേശിക മൊയ്നാഗുരി സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും ജൽപായ്ഗുരി ജില്ലാ മജിസ്ട്രേറ്റ് മൗമിത ഗോദാര ബസുവിനെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ചുലക്ഷം രൂപ വീതം ധനസഹായം റയില്‍വേ പ്രഖ്യാപിച്ചു. ഗുരുതരമായി പരിക്കേറ്റവര്‍ക്ക് ഒരുലക്ഷവും സാരമായി പരിക്കേറ്റവര്‍ക്ക് 25,000 രൂപയും സഹായധനം പ്രഖ്യാപിച്ചിട്ടുണ്ട്. നോർത്ത് ഈസ്റ്റ് ഫ്രോണ്ടിയർ റയിൽവേയുടെ അലിപുർദുവാർ സെക്ഷനിലാണ് അപകടം നടന്ന സ്ഥലം. രാജസ്ഥാനിലെ ബിക്കാനിറിൽ നിന്ന് പട്ന വഴി അസമിലെ ഗുവാഹത്തിയിലേക്ക് പോവുകയായിരുന്ന ട്രെയിൻ ന്യൂ ഡൊമോഹാനി സ്റ്റേഷൻ കടന്ന് ഏഴു മിനിറ്റിനുശേഷം വൈകുന്നേരം അഞ്ചു മണിയോടെയാണ് അപകടമുണ്ടായതെന്ന് റയിൽവേ വക്താവ് പറഞ്ഞു. 12 കോച്ചുകൾ ട്രാക്കിൽ നിന്ന് തെന്നിമാറിയാണ് രണ്ട് കോച്ചുകൾ മറിഞ്ഞതെന്ന് നോർത്ത് ഈസ്റ്റ് ഫ്രോണ്ടിയർ റയിൽവേ ചീഫ് പബ്ലിക് റിലേഷൻ ഓഫീസർ ഗുണീത് കൗർ പറഞ്ഞു.

വിവിധ സ്ഥലങ്ങളിൽ നിന്ന് രക്ഷാപ്രവർത്തകരുടെ സംഘം സ്ഥലത്തെത്തിയപ്പോഴേക്കും നേരം ഇരുട്ടിത്തുടങ്ങിയിരുന്നു. സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോഡി ദുഃഖം അറിയിച്ചു. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയെ ഫോണിൽ വിളിച്ച് പ്രധാനമന്ത്രി വിവരങ്ങൾ അന്വേഷിച്ചു. അപകടകാരണം അന്വേഷിക്കാൻ റയിൽവേ സുരക്ഷാ കമ്മിഷന്റെ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. പാളം തെറ്റിയ സ്ഥലത്ത് റയിൽവേ പൊലീസും ദേശീയ ദുരന്ത നിവാരണ സേനയും രാത്രി വെെകിയും തിരച്ചിൽ തുടരുകയാണ്.

Eng­lish Sum­ma­ry: Guwa­hati-Bikan­er Express derails; Three peo­ple died

You may like this video also

TOP NEWS

December 23, 2024
December 23, 2024
December 23, 2024
December 23, 2024
December 23, 2024
December 23, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.