23 December 2024, Monday
KSFE Galaxy Chits Banner 2

Related news

November 15, 2024
November 12, 2024
September 9, 2024
August 10, 2024
July 24, 2024
July 23, 2024
July 17, 2024
July 6, 2024
July 6, 2024
May 26, 2024

ട്രെ​യി​ൻ അ​ട്ടി​മ​റി​ക്കാന്‍ ശ്രമം; ഒഴിവായത് വന്‍ ദുരന്തം

Janayugom Webdesk
വ​ല്‍​സാ​ദ്
January 15, 2022 2:51 pm

ഗു​ജ​റാ​ത്തി​ല്‍ ട്രെ​യി​ൻ അ​ട്ടി​മ​റി​ക്കാ​ൻ ശ്ര​മം. റെ​യി​ല്‍​വേ പാ​ള​ത്തി​ല്‍ സി​മ​ന്‍റ് തൂ​ണി​ട്ടാണ് ട്രെയിന്‍ പാളം തെറ്റിക്കാന്‍ ശ്രമിച്ചത്. ദ​ക്ഷി​ണ ഗു​ജ​റാ​ത്തി​ലെ വ​ൽ​സാ​ദി​ന് സ​മീ​പ​മാ​യി​രു​ന്നു സം​ഭ​വം. മും​ബൈ-​ഡ​ൽ​ഹി രാ​ജ​ധാ​നി എ​ക്സ്പ്ര​സ് ട്ര​യി​നാണ് തൂ​ണി​ൽ ഇ​ടി​ച്ചെ​ങ്കി​ലും പാ​ളം തെറ്റാതിരുന്നത്. അതേസമയം അ​പ​ക​ട​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കി​ല്ലെന്നാണ് വിവരം. വെ​ള്ളി​യാ​ഴ്ച വൈ​കി​ട്ട് 7.10നാണ് ​വ​ൽ​സാ​ദ് അ​തു​ൽ‌ സ്റ്റേ​ഷ​ന് സ​മീ​പം ട്രെ​യി​ൻ തൂ​ണി​ൽ ഇടിച്ചത്. 

ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ല്‍ തൂ​ണ്‍ തെ​റി​ച്ചു​പോ​യി. ലോ​ക്കോ പൈ​ല​റ്റ് അ​ധി​കൃ​ത​രെ വി​വ​രം അ​റി​യിച്ചിരുന്നു. ട്രെയിന്‍ യാത്ര തുടര്‍ന്നിരുന്നു. ട്രെ​യി​ന്‍ അ​ട്ടി​മ​റി​ക്കാ​നു​ള്ള ശ്ര​മ​മാ​ണ് ന​ട​ന്ന​തെ​ന്നു സം​ശ​യി​ക്കു​ന്ന​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. റെ​യി​ല്‍​വേ ഉ​ദ്യോ​ഗ​സ്ഥ​രും പൊ​ലീ​സും സ്ഥലത്ത് പ​രി​ശോ​ധ​ന നടത്തി. 

ENGLISH SUMMARY:Attempt to derail train; Avoid­ance is a great tragedy
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.