15 November 2024, Friday
KSFE Galaxy Chits Banner 2

Related news

May 2, 2024
December 22, 2023
December 10, 2023
August 31, 2023
August 12, 2023
August 4, 2023
July 1, 2023
May 10, 2023
April 21, 2023
April 12, 2023

കോവിഡ് പ്രതിരോധത്തിന് തുണി മാസ്കുകള്‍ പര്യാപ്തമല്ല; പുതുക്കിയ മാര്‍ഗനിര്‍ദ്ദേശങ്ങളുമായി ഡിസിഡി

Janayugom Webdesk
വാഷിങ്ടൺ
January 15, 2022 5:06 pm

കോവിഡ്‌ മഹാമാരിയെ പ്രതിരോധിക്കാന്‍ മെഡിക്കല്‍ ഗ്രേഡ്‌ സര്‍ജിക്കല്‍ മാസ്‌ക്കുകള്‍ക്കും എന്‍95 മാസ്‌ക്കുകള്‍ക്കും പകരം തുണി മാസ്‌കുകള്‍ ഉപയോഗിക്കുന്നത്‌ വൈറസിനെതിരെ വേണ്ടത്ര സംരക്ഷണം നല്‍കില്ലെന്ന്‌ അമേരിക്കന്‍ പകര്‍ച്ച ̈വ്യാധി രോഗ നിയന്ത്ര́ണ വിഭാഗം. കൊവിഡ് 19 മുൻകരുതലുകള്‍ സംബന്ധിച്ച പുതിയ മാര്‍ഗനിര്‍ദേശങ്ങളിലാണ് സിഡിസി മാസ്കുകളുടെ സുരക്ഷ സംബന്ധിച്ച വിശദീകരണം നൽകിയത്. എല്ലാവരും ഏറ്റവും സംരക്ഷിതവും വൈറസിനെ പ്രതിരോധിക്കാന്‍ കഴിവുളളതുമായ മാസ്‌ക്‌ ധരിക്കാന്‍ യുഎസ് സെൻ്റേഴ്സ് ഫോര്‍ ഡിസീസ് കൺട്രോള്‍ ആൻ്റ് പ്രിവൻഷൻ ശുപാര്‍ശ ചെയ്‌തു.

എൻ95 മാസ്കുകള്‍ അന്തരീക്ഷത്തിലുള്ള 95 ശതമാനം കണികകളും നീക്കിയ ശേഷമാണ് ശ്വാസം ഉള്ളിലെത്തിക്കുക. ഇതോടൊപ്പം വൈറസുകളിൽ നിന്നും സംരക്ഷണം ലഭിക്കും. സാധാരണ സര്‍ജിക്കൽ മാസ്കുകളെയോ റെസ്പിറേറ്ററുകളെയോ അപേക്ഷിച്ച് തുണി മാസ്കുകള്‍ ധരിച്ചാൽ കൊവിഡിൽ നിന്ന് ചെറിയ സുരക്ഷ മാത്രമേ ലഭിക്കൂ എന്ന് സിഡിസി വ്യക്തമാക്കി. യുഎസ് അടക്കമുള്ള രാജ്യങ്ങളിൽ തീവ്രവ്യാപനശേഷിയുള്ള ഒമിക്രോൺ വകഭേദം പടര്‍ന്നു പിടിക്കുന്നതിനിടെയാണ് സിഡിസിയുടെ പുതിയ മാര്‍ഗനിര്‍ദേശം. അതേസമയം, ഇത്തരം മാസ്കുകള്‍ ലഭിക്കാത്തപ്പോള്‍ സര്‍ജിക്കൽ മാസ്കിനൊപ്പം തുണി മാസ്ക് ധരിക്കുന്നത് തുടരാമെന്നും സിഡിസി വ്യക്തമാക്കി.

Eng­lish Sum­ma­ry: Cloth masks are not ade­quate for covid resis­tance; DCD with updat­ed guidelines

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.