18 November 2024, Monday
KSFE Galaxy Chits Banner 2

Related news

November 18, 2024
November 14, 2024
November 11, 2024
November 7, 2024
November 3, 2024
October 24, 2024
October 23, 2024
October 22, 2024
October 17, 2024
October 17, 2024

കോവിഡ് നഷ്ടപരിഹാരം വൈകുന്നതില്‍ സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം

റെജി കുര്യന്‍
ന്യൂഡല്‍ഹി
January 19, 2022 10:51 pm

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്കുള്ള നഷ്ടപരിഹാരം വൈകിപ്പിക്കുന്ന സംസ്ഥാന സര്‍ക്കാരുകളുടെ നടപടിയില്‍ സുപ്രീം കോടതിക്ക് കടുത്ത അസംതൃപ്തി.അനാസ്ഥ കാട്ടിയ ബിഹാറിലെയും ആന്ധ്രയിലേയും ചീഫ് സെക്രട്ടറിമാരോട് കോടതിയില്‍ നേരിട്ട് ഹാജരാകാനും നഷ്ടപരിഹാര തുകയുടെ വിതരണത്തില്‍ കാലതാമസമുണ്ടാകുന്നതില്‍ വിശദീകരണം നല്‍കാനും ആവശ്യപ്പെട്ടു. തുക എത്രയും വേഗം വിതരണം ചെയ്യാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ സംസ്ഥാന ലീഗല്‍ സര്‍വീസ് അതോറിറ്റികളോട് കോടതി നിര്‍ദേശിച്ചു. ജസ്റ്റിസുമാരായ എം ആര്‍ ഷാ, സഞ്ജീവ് ഖന്ന എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് ഇന്നലെ ഇതുമായി ബന്ധപ്പെട്ട കേസുകള്‍ പരിഗണിച്ചത്.
ആന്ധ്രപ്രദേശ് മൂന്നിലൊന്നു പേർക്കാണ് ഇതുവരെ നഷ്ടപരിഹാരം നല്കിയത്. ബിഹാർ സമര്‍പ്പിച്ച കോവിഡ് മരണസംഖ്യ തള്ളിക്കളയുന്നുവെന്നും ഇത് യഥാർത്ഥ കണക്കുകളല്ല, സർക്കാർ കണക്കുകളാണെന്നും സുപ്രീം കോടതി പറഞ്ഞു. അതേസമയം അപേക്ഷ നല്‍കിയവരില്‍ 80 ശതമാനത്തിലധികം പേര്‍ക്കും നഷ്ടപരിഹാരം നല്‍കിയെന്ന് കേരളം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. 

കോവിഡ് ബാധിച്ച് മരിച്ചവരുടെ ബന്ധുക്കള്‍ക്ക് 50,000 രൂപ വീതമാണ് നഷ്ടപരിഹാരം നല്കുന്നത്. ദുരന്തനിവാരണ ഫണ്ടില്‍ നിന്ന് സംസ്ഥാനങ്ങളാണ് ഇത് ലഭ്യമാക്കുക. സുപ്രീം കോടതി നിര്‍ദേശപ്രകാരം ദേശീയ ദുരന്തനിവാരണ അതോറിറ്റി തയാറാക്കിയ മാര്‍ഗരേഖയാണ് നഷ്ടപരിഹാര വിതരണത്തിന്റെ മാനദണ്ഡം.അപേക്ഷകള്‍ സാങ്കേതിക വിഷയങ്ങൾ കാട്ടി തള്ളരുതെന്നും സംസ്ഥാനങ്ങൾക്ക് സുപ്രീം കോടതി നിർദേശം നല്‍കി. അച്ഛനമ്മമാരെ നഷ്ടമായ കുട്ടികളെ സർക്കാർ സമീപിച്ച് ധനസഹായം നല്കണമെന്നും കോടതി നിർദേശിച്ചു. ധനസഹായം കുട്ടികളുടെ പേരിൽ നല്കണം. ഇത് ബന്ധുക്കളുടെ പേരിലാകരുത് നല്‍കുന്നത് എന്നും കോടതി നിർദേശിച്ചു. സഹായത്തിന് അപേക്ഷിക്കാൻ ജനങ്ങളെ ബോധവല്‍ക്കരിക്കണം എന്നും കോടതി പറഞ്ഞു. ഹര്‍ജി അടുത്ത മാസം നാലിലേക്ക് മാറ്റി.
eng­lish summary;Supreme Court slams covid for delay­ing compensation
you may also like this video;

TOP NEWS

November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 17, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.