22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 11, 2024
December 9, 2024
December 7, 2024
December 2, 2024
November 29, 2024
November 25, 2024
November 25, 2024
November 21, 2024
November 20, 2024
November 18, 2024

എഫ്‌സിആർഎ രജിസ്ട്രേഷന്‍: സുപ്രീം കോടതിയില്‍ ഹര്‍ജി

Janayugom Webdesk
ന്യൂഡല്‍ഹി
January 21, 2022 9:31 pm

എന്‍ജിഒകളുടെ എഫ്‌സിആർഎ ലെെസന്‍സ് പുതുക്കാൻ വിസമ്മതിച്ച കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ (എംഎച്ച്എ) തീരുമാനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ പൊതുതാല്പര്യ ഹര്‍ജി.

രജിസ്ട്രേഷൻ പുതുക്കുന്നതിനുള്ള അപേക്ഷകൾ നിരസിക്കപ്പെട്ട സംഘടനകളെ വിലക്കുന്ന തരത്തിൽ ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച അറിയിപ്പും വിദേശ ഫണ്ടുകൾ സ്വീകരിക്കാനോ ഉപയോഗിക്കാനോ പാടില്ലെന്നെ ഉത്തരവും റദ്ദാക്കണമെന്നാണ് ഹർജിയിലെ ആവശ്യം. കൂടാതെ, കോവിഡ് സാഹചര്യത്തില്‍ രജിസ്ട്രേഷൻ പുതുക്കുന്നതിന് അപേക്ഷിക്കാന്‍ കഴിയാതിരുന്ന സ്ഥാപനങ്ങളുടെ രജിസ്ട്രേഷന്റെ സാധുത നീട്ടാൻ മന്ത്രാലയത്തിന് നിർദ്ദേശം നൽകണമെന്നും ഹര്‍ജിയില്‍ പറയുന്നു. 

ടെക്സസ് ആസ്ഥാനമായുള്ള ഗ്ലോബൽ പീസ് ഇനിഷ്യേറ്റീവ് എന്ന എൻജിഒയാണ് ഹര്‍ജി സമര്‍പ്പിച്ചത്.
eng­lish sum­ma­ry; FCRA Reg­is­tra­tion: Peti­tion in the Supreme Court
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.