16 November 2024, Saturday
KSFE Galaxy Chits Banner 2

Related news

November 15, 2024
November 13, 2024
November 12, 2024
November 8, 2024
November 7, 2024
October 30, 2024
October 30, 2024
October 29, 2024
October 28, 2024
October 22, 2024

വിചാരണ കാലാവധി നീട്ടല്‍ വിചാരണ കോടതി ആവശ്യപ്പെട്ടാല്‍ പരിഗണിക്കാമെന്ന് സുപ്രീം കോടതി

Janayugom Webdesk
ന്യൂഡല്‍ഹി
January 24, 2022 11:01 pm

നടിയെ ആക്രമിച്ച കേസില്‍ വിചാരണ കോടതിയുടെ കാലാവധി നീട്ടി നല്‍കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ അപേക്ഷയില്‍ ഉത്തരവൊന്നും പുറപ്പെടുവിക്കാതെ സുപ്രീം കോടതി.
സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യ പ്രകാരം വിചാരണ കോടതി നടപടികളുടെ കാലാവധി നീട്ടാനാകില്ല. വിചാരണ കോടതി സമീപിച്ചാല്‍, അക്കാര്യം കോടതിക്ക് ബോധ്യമായാല്‍ വിചാരണ നടപടികള്‍ക്ക് കൂടുതല്‍ സമയം അനുവദിക്കാമെന്ന് ജസ്റ്റിസ് എ എം ഖാന്‍വില്‍ക്കര്‍, സി ടി രവികുമാര്‍ എന്നിവര്‍ അംഗങ്ങളായ ബെഞ്ച് പറഞ്ഞു. വിചാരണ കോടതി കേസ് നടപടികള്‍ പൂര്‍ത്തിയാക്കി വിധി പ്രസ്താവിക്കാന്‍ സുപ്രീം കോടതി നല്‍കിയിരിക്കുന്ന സമയപരിധി ഫെബ്രുവരി 16 ആണ്.
കേസിലെ പുതിയ വെളിപ്പെടുത്തലുകള്‍, കേസുമായി ബന്ധപ്പെട്ട് നടക്കുന്ന പുതിയ അന്വേഷണങ്ങള്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ സംസ്ഥാന സര്‍ക്കാരിനുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ജയ്ദീപ് ഗുപ്ത സുപ്രീം കോടതിക്കു മുന്നില്‍ വച്ചു.
അതേസമയം വിചാരണ നടപടികള്‍ വൈകിപ്പിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമം നടത്തുന്നതെന്ന് ദിലീപിനുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ രസ്‌തോഗി വാദിച്ചു.
Eng­lish Sum­ma­ry: Dileep alle­ga­tion against actress assault
you may also like this video

TOP NEWS

November 16, 2024
November 16, 2024
November 16, 2024
November 16, 2024
November 16, 2024
November 15, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.