7 May 2024, Tuesday

Related news

May 6, 2024
May 5, 2024
May 3, 2024
May 3, 2024
May 3, 2024
May 2, 2024
May 2, 2024
May 1, 2024
April 30, 2024
April 29, 2024

മുന്നാറില്‍ കൊക്കയിലേക്ക് കാര്‍ മറി‍‍ഞ്ഞ് ഒരാള്‍ മരിച്ചു

Janayugom Webdesk
ഇടുക്കി
January 26, 2022 7:40 pm

മൂന്നാറിൽ  സഞ്ചാരികൾ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ട് ഒരാൾ മരിച്ചു. ഗുരുവായൂർ സ്വദേശി വിനോദാണ്  മരിച്ചത്. മൂന്നു പേർക്ക് പരുക്കേറ്റു. മൂന്നാറിൽ നിന്നും സൂര്യനെല്ലിയിലേക്ക് പോവുകയായിരുന്ന ഇന്നോവ കാർ ലാക്കാട് ഗ്യാപ്പിന് സമീപം നിയന്ത്രണം വിട്ട് 150 അടിയോളം താഴ്ചയുള്ള കൊക്കയിലേക്ക് മറിയുകയായിരുന്നു. അപകടത്തിൽ വിനോദ് തല്‍ക്ഷണം മരിച്ചു. പരുക്കേറ്റ മൂന്നു പേർ മൂന്നാർ ജനറൽ ആശുപത്രിയിൽ ചികിൽസയിലാണ്. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് അഞ്ചു പേരടങ്ങുന്ന സംഘം മൂന്നാർ സന്ദർശനത്തിന് എത്തിയത്. മാട്ടുപ്പെട്ടി സന്ദർശിച്ച് സൂര്യനെല്ലിവഴി കൊളുക്കുമല സന്ദർശിക്കുന്നതിന് തിരിക്കുന്നതിനിടെയായിരുന്നു അപകടം സംഭവിച്ചത്.

Eng­lish Sum­ma­ry :One per­son was killed in a road accident

you may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.