മാളുകൾ പാർക്കിങ് ഫീസ് ഈടാക്കുന്നത് നിയമ വിരുദ്ധമാണെന്ന് ഹൈക്കോടതി. ഇതനുവദിച്ചാൽ ലിഫ്റ്റ് സർവീസിനും ഫീസ് ഈടാക്കുന്ന സാഹചര്യം ഉണ്ടാവുമെന്ന് കോടതി പരാമർശിച്ചു.
ഇടപ്പള്ളി ലുലു മാളിൽ പാർക്കിങ് ഫീസ് ഈടാക്കുന്നതിനെതിരെ ബോസ്കോ ലൂയിസ്, പോളി വടക്കൻ എന്നിവർ സമർപ്പിച്ച ഹർജികൾ പരിഗണിച്ചാണ് ജസ്റ്റീസ് പി വി കുഞ്ഞികൃഷ്ണന്റെ പരാമർശം. പാർക്കിങ് ഫീസ് ഈടാക്കുന്നത് തുടരാമെന്നും ഇതുവരെ ഈടാക്കിയത് ഹർജികളിലെ അന്തിമ തീർപ്പിനു വിധേയമായിരിക്കുമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. ഹർജി ഒരു മാസം കഴിഞ്ഞ് പരിഗണിക്കാനായി മാറ്റി.
English Summary: It is illegal for malls to charge parking fees: High Court
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.