കോഴിക്കോട് ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് ആറു പെൺകുട്ടികളെ കാണാതായ സംഭവത്തിൽ രണ്ടു യുവാക്കൾക്കെതിരേ പൊലീസ് കേസെടുക്കും. ഇവര്‍ പൊലീസ് കസ്റ്റഡിയിലാണ്. കഴിഞ്ഞ ദിവസമാണ് പോലീസ് കണ്ടെത്തിയത്. ബംഗളൂരുവിൽ ഇവർക്കൊപ്പമുണ്ടായിരുന്ന രണ്ടു യുവാക്കൾക്കെതിരേ പെൺകുട്ടികൾ മൊഴി നൽകിയതിനെത്തുടർന്നാണ് കേസ്. പെൺകുട്ടികളെ സഹായിക്കാൻ എന്ന പേരിൽ ട്രെയിനിൽവച്ചു പരിചയപ്പെട്ടു കൂടെക്കൂടിയതാണ് ഇവര്‍. പെണ്‍കുട്ടികളെ ശാരീരികമായി ഉപദ്രവിക്കാൻ ശ്രമിച്ചെന്നു മദ്യം നൽകാനും ശ്രമിച്ചുവെന്ന് അവര്‍ മൊഴി നല്കി.
ജുവനൈൽ ജസ്റ്റീസ് ആക്ട്, പോക്സോ എന്നീ വകുപ്പുകൾ പ്രകാരമാണ് യുവാക്കൾക്കെതിരേ കേസെടുക്കുന്നത്. പെൺകുട്ടികൾ ഗോവയിലേക്കു പോകാനായിരുന്നു പദ്ധതിയിട്ടിയിരുന്നതെന്ന് വെളിപ്പെടുത്തല്‍. ബാലികാമന്ദിരത്തിലെ സാഹചര്യങ്ങൾ വളരെ മോശമായതുകൊണ്ടാണ് തങ്ങൾ അവിടെനിന്നു രക്ഷപ്പെട്ടു പോയതെന്നും ഇവർ പോലീസിനോടു പറഞ്ഞു. പെൺകുട്ടികളെ കാണാതായതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിനും ഒരു പെൺകുട്ടിയെ ആദ്യവും രണ്ടാമത്തെയാളെ ഇന്നലെ രാവിലെയും ബംഗളൂരുവിൽനിന്നു കണ്ടെത്തിയിരുന്നു. ബാക്കി നാലു പേരെ ഇന്നലെ മലപ്പുറം എടക്കരയിലെ ബസ് സ്റ്റാൻഡിൽനിന്നുമാണ് കണ്ടെത്തിയത്.
സംഘത്തിലെ രണ്ടുപേർ പിടിയിലായതോടെ ശേഷിച്ച നാലു പേർ വ്യാഴാഴ്ച വൈകിട്ടു ബംഗളൂരുവിൽനിന്ന് ഐലൻഡ് എക്സ്പ്രസിൽ ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ എത്തുകയായിരുന്നു. പിന്നീട് നാലംഗ സംഘത്തിലെ ഒരാളുടെ എടക്കരയിലുള്ള കാമുകനെ ഫോണിൽ വിളിച്ചു. തുടർന്ന് ഇവർ ബസിൽ എടക്കരയിൽ എത്തി. എന്നാൽ, കാമുകൻ ചിക്കൻപോക്സ് പിടിപെട്ട് ചികിത്സയിലായതിനാൽ കാണാൻ കഴിഞ്ഞില്ല. ബസ് സ്റ്റാൻഡിൽ സംശയകരമായ സാഹചര്യത്തിൽ കണ്ട കുട്ടികളെ പൊലീസ് കസ്റ്റഡിയിലെടുത്തതോടെയാണ് കാര്യങ്ങൾ വ്യക്തമായത്. പിടികൂടിയ യുവാക്കൾ കൊടുങ്ങല്ലൂർ, കൊല്ലം സ്വദേശികളാണ്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് സിറ്റി പൊലീസ് കമ്മീഷണർ എവി ജോർജ് വ്യക്തമാക്കിയിരുന്നു.
ENGLISH SUMMARY:Missing girls from Kozhikode Children’s Home; POCSO will take up the case against the men
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.