രാജ്യത്ത് ആദ്യമായി കോവിഡ് സ്ഥിരീകരിച്ചതിന്റെ രണ്ടാം വാർഷിക ദിനമാണ് ഇന്ന്. 2020 ജനുവരി 30ന് ആണ് ചൈനയിലെ വുഹാനിൽ നിന്നെത്തി കോവിഡിനെ തുടര്‍ന്ന് തൃശൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട മെഡിക്കൽ വിദ്യാർഥിനിക്ക് കോവിഡ് സ്ഥിരീകരിച്ചത്. രോഗ ലക്ഷണങ്ങൾ ശ്രദ്ധയില്‍പ്പെട്ടതോടെ വിദ്യാർഥിനിയുടെ സ്രവം പുണെയിലേക്ക് അയച്ചാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. പെൺക്കുട്ടിയെ ജനറൽ ആശുപത്രിയിൽ നിന്ന് പിന്നീട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി.
സ്രവ പരിശോധനാ ഫലം മൂന്ന് തവണ നെഗറ്റീവ് ആയ ശേഷമാണ് വിദ്യാര്‍ഥിനിയെ ഡിസ്ചാർജ് ചെയ്തത്. പിന്നാലെ ചൈനയിൽ നിന്നെത്തിയ മൂന്നു വിദ്യാർഥികളിൽ കൂടി രോഗം സ്ഥിരീകരിക്കുകയായിരുന്നു. മാർച്ച് എട്ടിന് ഇറ്റലിയിൽ നിന്ന് കേരളത്തിലെത്തിയ കുടുംബത്തിന് വൈറസ് ബാധ സ്ഥിരീകരിച്ചതോടെ സംസ്ഥാനത്ത് ജാഗ്രത കടുപ്പിച്ചു. പ്രവാസികൾക്ക് ക്വാറന്റീൻ, രോഗബാധിതരുടെ സമ്പർക്കപ്പട്ടിക തയാറാക്കൽ, റൂട്ട് മാപ്പ് തുടങ്ങിയവയിലൂടെ കേരളം ഈ ഘട്ടത്തിൽ കോവിഡിനെതിരെയുള്ള ചെറുത്ത് നില്‍പ്പില്‍ ലോകത്തിന്റെ മുഴുവൻ പ്രശംസ പിടിച്ചുപറ്റി കഴിഞ്ഞു.
ENGLISH SUMMARY:It has been two years since Covid was confirmed in the country
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.