27 November 2024, Wednesday
KSFE Galaxy Chits Banner 2

Related news

November 12, 2024
October 30, 2024
October 29, 2024
October 29, 2024
October 23, 2024
October 16, 2024
September 10, 2024
September 8, 2024
July 18, 2024
May 27, 2024

ചെെനയുമായുള്ള ബന്ധം ശക്തമാക്കി റഷ്യ; യുഎസ് ശീതയുദ്ധ സിദ്ധാന്തം ഉപേക്ഷിക്കണമെന്ന് ചെെന

Janayugom Webdesk
ബീജിങ്
February 4, 2022 9:35 pm

ഉക്രെയ്‍ന്‍ പ്രതിസന്ധിയുമായി ബന്ധപ്പെട്ട പിരിമുറുക്കങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ചെെനീസ് പ്രസിഡന്റ് ഷീ ജിന്‍ പിങുമായി കൂടിക്കാഴ്ച നടത്തി റഷ്യന്‍ പ്രസിഡന്റ് വ്‍‍ളാദിമിര്‍ പുടിന്‍. ശീതയുദ്ധ സിദ്ധാന്തവും സമീപനവും പാശ്ചാത്യ രാജ്യങ്ങള്‍ ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള സംയുക്ത പ്രസ്താവനയില്‍ പുടിനും ജിന്‍ പിങ്ങും ഒപ്പുവച്ചു. കിഴക്കന്‍ യൂറോപ്പില്‍ നാറ്റോ നടത്തുന്ന സെെനിക വിന്യാസത്തെ പിന്‍വലിക്കണമെന്നും ഇരു നേതാക്കളും ആവശ്യപ്പെട്ടു. ഏഷ്യ‑പസഫിക്ക് മേഖലയിലെ സുരക്ഷാ ക്രമീകരണത്തെയും യുഎസ്,യുകെ ‚ആസ്‍ട്രേലിയ എന്നീ രാജ്യങ്ങള്‍ തമ്മിലുള്ള ത്രിരാഷ്ട്ര സുരക്ഷാ കരാറിനെതിരെയും പ്രസ്താവനയില്‍ വിമര്‍ശനമുന്നയിച്ചു.

2013 ന് ശേഷമുള്ള ഇരു നേതാക്കളുടെയും 38-ാമത് കൂടിക്കാഴ്ചയാണിത്. സര്‍ക്കാരിനെ പുറത്താക്കാനായുള്ള ശ്രമങ്ങളും ബാഹ്യഇടപെടലുകളും തടയുന്നതിനായി ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം വര്‍ധിപ്പിക്കുമെന്നും ഏകോപനം ശക്തമാക്കാനുള്ള നടപടികള്‍ തുടരുമെന്നും നേതാക്കള്‍ അറിയിച്ചു. ഉക്രെയ്നിലെ റഷ്യൻ താല്പര്യങ്ങൾക്ക് അംഗീകാരം നൽകിക്കൊണ്ട്, റഷ്യ മുന്നോട്ടു വച്ച സുരക്ഷാ ആവശ്യങ്ങളെ പിന്തുണയ്ക്കുമെന്നും ജിന്‍ പിങ് പ്രസ്താവിച്ചു. പാശ്ചാത്യ ശക്തികളുമായുള്ള എതിര്‍പ്പുകളില്‍ ചെെനയും റഷ്യയും പൊതുതാല്പര്യം കണ്ടെത്തിയെന്ന നിലയില്‍ പ്രസ്താവനയെ പരിഗണിക്കണമെന്നാണ് വിലയിരുത്തപ്പെടുന്നത്. രണ്ട് വർഷത്തിനിടെ ഒരു വിദേശ നേതാവുമായി ഷി ജിന്‍ പിങ് നടത്തുന്ന ആദ്യ കൂടിക്കാഴ്ചയാണിത്. ശീതകാല ഒളിമ്പിക്സിന് തുടക്കമിടുന്നതിനൊപ്പം ലോക നേതാക്കളുമായും നയതന്ത്ര പ്രതിനിധികളുമായും ജിന്‍ പിങ് ചര്‍ച്ച നടത്തും.

ഷിയാന്‍ജിങ് പ്രതിസന്ധിയുമായി ബന്ധപ്പെട്ടുള്ള നയതന്ത്ര ബഹിഷ്കരണവും കോവിഡിന്റെ ഉത്ഭവവുമായി ബന്ധപ്പെട്ട് ചെെനയ്ക്കെതിരെ നിലനില്‍ക്കുന്ന വിമര്‍ശനങ്ങളെയും മറികടക്കാനാണ് നേതാക്കളുമായുള്ള കൂടിക്കാഴ്ചകളിലൂടെ ഷി ജിന്‍ പിങ് ലക്ഷ്യമിടുന്നത്. ഉക്രയ്ന്‍ പ്രതിസന്ധിയില്‍ യുഎസിനോടുള്‍പ്പെടെ എതിര്‍ത്തുനില്ക്കാനുള്ള പിന്തുണ ചെെനയില്‍ നിന്ന് പുടിനും പ്രതീക്ഷിക്കുന്നുണ്ട്. ഒളിമ്പിക്‌സിനെതിരെ യുഎസ് നേതൃത്വത്തിലുള്ള നയതന്ത്ര ബഹിഷ്‌കരണത്തെ പുടിന്‍ വിമര്‍ശിച്ചതും ചെെനയുടെ പിന്തുണ ഊട്ടിയുറപ്പിക്കാനാണ്. ഉക്രെയ്നുമായി ബന്ധപ്പെട്ട് നാറ്റോ ശക്തികളുമായുള്ള തർക്കത്തിൽ റഷ്യയെ പിന്തുണയ്ക്കുന്നതിൽ ചൈന കൂടുതല്‍ ശബ്ദമുയര്‍ത്തുന്നുമുണ്ട്.

eng­lish sum­ma­ry; Chi­na wants US Cold War the­o­ry abandoned

you may also like this video;

TOP NEWS

November 27, 2024
November 26, 2024
November 26, 2024
November 26, 2024
November 26, 2024
November 26, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.