21 April 2025, Monday
KSFE Galaxy Chits Banner 2

Related news

April 20, 2025
April 19, 2025
April 13, 2025
April 10, 2025
April 9, 2025
April 9, 2025
April 8, 2025
April 3, 2025
March 24, 2025
March 20, 2025

പാരിതോഷികം ചോദിക്കുന്നവര്‍ക്കെതിരെ പരാതി നല്‍കണമെന്ന് മന്ത്രി: കൈക്കൂലി വാങ്ങിയ ഡോക്ടറെ സസ്പെൻഡ് ചെയ്തു

Janayugom Webdesk
തിരുവനന്തപുരം
February 6, 2022 11:34 am

കൈക്കൂലി വാങ്ങിയ പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിലെ ജൂനിയർ കൺസൾട്ടന്റ് ഡോ. കെ.ടി. രാജേഷിനെ സസ്പെൻഡ് ചെയ്തു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിന്റെ നിർദേശത്തെ തുടർന്നാണ് കർശന നടപടി സ്വീകരിച്ചത്. രോഗിയുടെ ബന്ധുവിൽ നിന്നും കൈക്കൂലി വാങ്ങിയെന്ന പരാതിയിൽ രാജേഷിനെ വിജിലൻസ് അറസ്റ്റ് ചെയ്തിരുന്നു. തുടർന്നാണ് മന്ത്രിയുടെ നിർദേശമനുസരിച്ച് അന്വേഷണ വിധേയമായി ഉടൻ പ്രാബല്യത്തിൽ വരത്തക്ക വിധത്തിൽ സർവീസിൽ നിന്നും സസ്പെൻഡ് ചെയ്ത് ഉത്തരവായത്. രോഗികളിൽ നിന്നും ചികിത്സയ്ക്കായി പണം ആവശ്യപ്പെടുന്ന ജീവനക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുന്നതാണെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. ഇക്കാര്യത്തിൽ ജനങ്ങളും ശ്രദ്ധിക്കണം. പണമോ പാരിതോഷികമോ ആവശ്യപ്പെടുന്നവർക്കെതിരെ പരാതി നൽകണമെന്നും മന്ത്രി അഭ്യർഥിച്ചു.

Eng­lish Summary:The doc­tor who took the bribe was suspended

You may like this video also

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.