മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബുമായുള്ള അഭിപ്രായഭിന്നതയെ തുടര്‍ന്ന് രണ്ട് എംഎല്‍എമാര്‍ രാജിവച്ചു. സുദീപ് റോയി ബര്‍മാന്‍, ആഷിഷ് സഹ എന്നീ എംഎല്‍എമാരാണ് സ്പീക്കര്‍ രതന്‍ ചക്രബര്‍ത്തിക്ക് രാജിക്കത്ത് അയച്ചത്.
രാജിവച്ചശേഷം രണ്ട് പേരും ഡല്‍ഹിയിലേക്ക് തിരിച്ചു. ഇരുവരും ഇന്ന് കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 12ന് തിരിച്ചെത്തിയശേഷം ഭാവികാര്യങ്ങള്‍ പ്രഖ്യാപിക്കുമെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് മണിക് സാഹയ്ക്ക് പാര്‍ട്ടി അംഗത്വം രാജിവച്ചുകൊണ്ട് കത്ത് നല്‍കിയതായും ഇരുവരും പറഞ്ഞു.
മുന്‍ ബിജെപി നേതാവ് ആശിഷ് ദാസും എംഎല്‍എ സ്ഥാനം രാജിവച്ചിരുന്നു. ഒക്ടോബര്‍ അഞ്ചിനാണ് ആശിഷ് ദാസ് ബിജിപി വിട്ടത്. 2020 ഒക്ടോബറിലും ബിപ്ലബ് കുമാറുമായുള്ള അഭിപ്രായഭിന്നതയെ തുടര്‍ന്ന് ഒന്‍പത് എംഎല്‍എമാര്‍ രാജിവച്ചിരുന്നു.
english summary;In Tripura, two MLAs left the BJP
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.