11 May 2024, Saturday

Related news

May 9, 2024
May 8, 2024
May 5, 2024
May 5, 2024
May 5, 2024
May 4, 2024
May 3, 2024
May 2, 2024
May 2, 2024
May 2, 2024

തീവ്രവാദത്തിന്റെ ഇരകള്‍ക്ക് നീതി ലഭിച്ചിട്ടില്ലെന്ന് ഇന്ത്യ

Janayugom Webdesk
ന്യൂയോര്‍ക്ക്
February 10, 2022 10:01 pm

തീവ്രവാദ പ്രവര്‍ത്തനങ്ങളുടെ പ്രത്യാഘാതങ്ങള്‍ ലോകത്തിന്റെ സുരക്ഷയ്ക്കും സമാധാനത്തിനും ഭീഷണി സൃഷ്ടിക്കുമെന്ന് ഇന്ത്യ യുഎന്‍ സുരക്ഷാ സമിതിയില്‍. പാകിസ്ഥാന്‍ ഭീകരസംഘടനകളുടെ നേതൃത്വത്തിലുള്ള 2008 ലെ മുംബെെ ഭീകരാക്രമണത്തിലേയും 2016 ലെ പത്താന്‍കോട്ട് ഭീകരാക്രമണത്തിന്റെയും ഇരകള്‍ക്കൊപ്പം രാജ്യത്തിനും നീതി ലഭിച്ചിട്ടില്ലെന്നും ഇന്ത്യന്‍ സ്ഥിര പ്രതിനിധി ടി എസ് തിരുമൂര്‍ത്തി പറഞ്ഞു. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ അന്താരാഷ്ട്ര സമാധാനത്തിനും സുരക്ഷയ്ക്കുമുണ്ടാക്കുന്ന ഭീഷണി എന്ന വിഷയത്തില്‍ സുരക്ഷാ സമിതി നടത്തിയ അവലോകനത്തിലായിരുന്നു തിരുമൂര്‍ത്തിയുടെ പ്രസ്താവന. 

തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കേണ്ടി വരുന്ന മാനുഷിക വിലയെക്കുറിച്ച് ഇന്ത്യയ്ക്ക നന്നായി അറിയാം. ഇന്ത്യയില്‍ നടന്നിട്ടുള്ള ആക്രമണങ്ങളുടെ ഉത്തരവാദികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ രാജ്യം പൂര്‍ണമായും പ്രതിജ്ഞാബദ്ധമാണ്. ഭീകരവാദത്തിനെതിരെയുള്ള നമ്മുടെ ശബ്ദം ഏകീകൃതവും ദൃഡവുമായിരിക്കണം. സെപ്തംബർ 11 ആക്രമണം നടന്ന് 20 വർഷങ്ങൾക്ക് ശേഷവും ഒസാമ ബിൻ ലാദനെ രക്തസാക്ഷിയായി ന്യായീകരിക്കുന്ന നേതാക്കളുണ്ടെന്ന വസ്തുത മറക്കരുതെന്നും തിരുമൂര്‍ത്തി പറഞ്ഞു. ബിന്‍ ലാദനെ രക്തസാക്ഷിയെന്ന് വിശേപ്പിച്ച് പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ ഉദേശിച്ചായിരുന്നു തിരുമൂർത്തിയുടെ പരാമർശം. 

Eng­lish Summary:India says vic­tims of ter­ror­ism have not received justice
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.