യുപി തെരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ടത്തിൽ ഭേദപ്പെട്ട പോളിങ്. 61.29 ശതമാനം പോളിങ് രേഖപ്പെടുത്തി. 2017ല്‍ 63.5 ശതമാനം വോട്ട് രേഖപ്പെടുത്തിയിരുന്നു. പലയിടത്തും വോട്ടിങ് യന്ത്രം തകരാറിലായതിനെ തുടർന്ന് വോട്ടെടുപ്പ് മണിക്കൂറുകളോളം വെെകി. പോളിങ് തുടങ്ങി ഒരുമണിക്കൂർ കഴിഞ്ഞപ്പോൾ ഷാംലി ജില്ലയിൽ ചിലയിടങ്ങളിൽ പോളിങ് യന്ത്രം കേടായി. യന്ത്രങ്ങൾ ഉടൻ തന്നെ മാറ്റിയെന്ന് ജില്ലാ മജിസ്ട്രേറ്റ് അറിയിച്ചു. നീതിയുക്തമായ തെരഞ്ഞെടുപ്പ് നടത്താൻ തെരഞ്ഞെടുപ്പ് കമ്മിഷൻ തയാറെടുപ്പ് നടത്തണമെന്ന് സമാജ്‍വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് ആവശ്യപ്പെട്ടു. പടിഞ്ഞാറൻ യുപിയിലെ 11 ജില്ലകളിലെ 58 മണ്ഡലങ്ങളിലാണ് ആദ്യഘട്ടം വോട്ടെടുപ്പ്. ഗാസിയാബാദ്, ഗൗതംബുദ്ധ് നഗർ, ഭാഗ്പത്, മീററ്റ്, ഹാപുർ, ബുലന്ദ്ശഹർ, അലിഗഡ്, മഥുര, ആഗ്ര, ഷാംലി, മുസഫർനഗർ എന്നീ ജില്ലകളിലാണ് തെരഞ്ഞെടുപ്പ് നടന്നത്. ആദിത്യനാഥ് സർക്കാരിലെ 10 മന്ത്രിമാർ ആദ്യഘട്ടത്തിൽ മത്സരിക്കുന്നുണ്ട്. ബിജെപിയും സമാജ്‍വാദി പാർട്ടി–ആർഎൽഡി സഖ്യവും തമ്മിലാണ് പ്രധാന മത്സരം. കർഷകപ്രക്ഷോഭത്തിന്റെ അലയടിയുണ്ടായ മേഖലയാണ് പടിഞ്ഞാറൻ യുപി. ജാട്ട് വോട്ടുകൾ ഇവിടെ നിർണായകമാണ്. ഏഴ് ഘട്ടങ്ങളായി നടക്കുന്ന തെരഞ്ഞെടുപ്പിന്റെ അടുത്ത ഘട്ടം 14ന് നടക്കും. മാർച്ച് 10നാണ് ഫലപ്രഖ്യാപനം.
English summary; up election updates
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.