22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 21, 2024
December 11, 2024
December 10, 2024
December 10, 2024
December 10, 2024
December 9, 2024
December 9, 2024
December 9, 2024
December 8, 2024
December 5, 2024

ബീഹാറില്‍ കോണ്‍ഗ്രസിന് വോട്ട് ബാങ്കില്ലെന്ന് ലാലുപ്രസാദ് യാദവ്

Janayugom Webdesk
ന്യൂഡല്‍ഹി
February 11, 2022 1:18 pm

ബീഹാറില്‍ കോണ്‍ഗ്രസിന് വോട്ട് ബാങ്കില്ലെന്ന് ആര്‍ജെഡ‍ി നേതാവും, മുന്‍ ബീഹാര്‍ മുഖ്യമന്ത്രിയുമായ ലാലുപ്രസാദ് യാദവ് അഭിപ്രായപ്പെട്ടു. 2020 ലെ ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയ ജനതാദള്‍ തോറ്റതിന് കാരണം കോണ്‍ഗ്രസ് കാരണമാണെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് കൂടുതല്‍ സീറ്റുകളില്‍ തോറ്റതാണ് ആര്‍ ജെ ഡിയ്ക്ക് സര്‍ക്കാര്‍ രൂപീകരിക്കാന്‍ സാധിക്കാത്തതിന് കാരണമായതെന്ന് അദ്ദേഹം പറഞ്ഞു.

സഖ്യത്തിന് പിന്തുണ നല്‍കാന്‍ മാത്രം വോട്ട് ഇപ്പോള്‍ കോണ്‍ഗ്രസിനില്ലെന്ന് അദ്ദേഹം പറഞ്ഞു. ഞങ്ങള്‍ കോണ്‍ഗ്രസിന് 70 സീറ്റ് നല്‍കിയെങ്കിലും അവര്‍ തോറ്റു. അതിന്റെ ഫലമായി ഞങ്ങളും തോറ്റു. കോണ്‍ഗ്രസിന്റെ പക്കല്‍ വോട്ടുകളിലെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസുമായുള്ള സഖ്യത്തിന്റെ ഭാവിയെക്കുറിച്ചുള്ള ചോദ്യത്തിന് അത് ഭാവിയില്‍ പറയാമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 2000 മുതല്‍ കോണ്‍ഗ്രസുമായി സഖ്യത്തിലാണ് ആര്‍ ജെ ഡി. ഒരു തവണ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഒറ്റയ്ക്ക് മത്സരിച്ചതൊഴിച്ചാല്‍ മറ്റെല്ലാ തെരഞ്ഞെടുപ്പിലും ഒരുമിച്ചായിരുന്നു ഇരുപാര്‍ട്ടികളും മത്സരിച്ചത്.

എന്നാല്‍ അടുത്തിടെയായി ഇരുപാര്‍ട്ടികള്‍ക്കിടയിലും അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. 2021 ഡിസംബറിലെ നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ രണ്ട് സീറ്റുകളില്‍ ഒന്ന് കോണ്‍ഗ്രസിന് നല്‍കാന്‍ ആര്‍ ജെ ഡി വിസമ്മതിച്ചിരുന്നു. കൂടാതെ സംസ്ഥാന ലെജിസ്ലേറ്റീവ് കൗണ്‍സിലിലെ 24 സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ രണ്ട് സീറ്റില്‍ കൂടുതല്‍ കോണ്‍ഗ്രസിന് നല്‍കില്ലെന്ന് ആര്‍ ജെ ഡി പ്രഖ്യാപിച്ചിരുന്നു. ഇതോടെ കോണ്‍ഗ്രസ് ഒറ്റയ്ക്കാണ് മത്സരിക്കുന്നത്. എന്നാല്‍ ഇതില്‍ കോണ്‍ഗ്രസ് സന്തോഷിക്കുകയാണ് വേണ്ടതെന്ന് ലാലു പ്രസാദ് യാദവ് പറഞ്ഞു. സന്തോഷിക്കണം. വെറും രണ്ട് സീറ്റില്‍ അവര്‍ തൃപ്തരല്ല. ഇപ്പോള്‍ അവര്‍ക്ക് മത്സരിക്കാന്‍ 24 സീറ്റുകളുണ്ട്, ”കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ അവഗണിക്കപ്പെട്ടതില്‍ കോണ്‍ഗ്രസ് അതൃപ്തി പ്രകടിപ്പിച്ചതായി ചൂണ്ടിക്കാണിച്ചപ്പോള്‍ ലാലു പറഞ്ഞു.

അതേസമയം സീറ്റുകളെ ചൊല്ലി കോണ്‍ഗ്രസിന് തങ്ങളോട് വിലപേശാന്‍ കഴിയില്ലെന്നാണ് മറ്റൊരു ആര്‍ ജെ ഡി നേതാവ് പറഞ്ഞത്. 2015ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഞങ്ങള്‍ നിതീഷ്കുമാറിന്‍റെ കൂടെയുണ്ടായിരുന്നപ്പോള്‍ പോലും കോണ്‍ഗ്രസിന് 15ല്‍ കൂടുതല്‍ സീറ്റുകള്‍ നല്‍കുന്നതിനെ ലാലുപ്രസാദ് അനുവദിച്ചില്ലെന്നും അദ്ദേഹം വ്യക്തമാക്കി.കോണ്‍ഗ്രസിന് 41 സീറ്റുകള്‍ നല്‍കാന്‍ ലാലുവിനെ ബോധ്യപ്പെടുത്തിയത് നിതീഷ്കുമാറാണെന്നും അഭിപ്രായപ്പെട്ടു. നിതീഷ് കുമാര്‍-ബി ജെ പിയോടൊപ്പം പോയതിനാലാണ് 2020 ല്‍ ആര്‍ ജെ ഡി, കോണ്‍ഗ്രസ് ആവശ്യങ്ങള്‍ക്ക് വഴങ്ങിയതെന്നും അദ്ദേഹം പറഞ്ഞു. 2020‑നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് 70 സീറ്റാണ് ആര്‍ ജെ ഡി നല്‍കിയിരുന്നത്. തേജസ്വി യാദവ് ആയിരുന്നു അന്ന് സീറ്റ് ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കിയിരുന്നത്. എന്നാല്‍ തേജസ്വിയും ഇപ്പോള്‍ കോണ്‍ഗ്രസുമായുള്ള സഖ്യത്തില്‍ പുനരാലോചന വേണമെന്ന നിലപാടിലാണ്. ഞങ്ങളുടെ ലക്ഷ്യങ്ങളും പ്രത്യയശാസ്ത്രങ്ങളും അതേപടി കൊണ്ടുപോകുന്നുണ്ട്

ഇടതുപാര്‍ട്ടികള്‍ ശക്തമായി കൂടെ നിന്നതിനാലാണ് അന്ന് സഭയില്‍ ഇത്രയും സീറ്റുകള്‍ നേടാന്‍ കഴിഞ്ഞതെന്നും, കോണ്‍ഗ്രസിന് ിഇത്രയും സീറ്റുകള്‍ നല്‍കാന്‍ പാടില്ലായിരുന്നുവെന്നും തേജസ്വിയാദവ് പറഞിരുന്നുഞങ്ങള്‍ രണ്ടുപേരും ബി ജെ പിയെ നീക്കം ചെയ്യാന്‍ ആഗ്രഹിക്കുന്നു. എന്നാല്‍ പ്രാദേശിക പാര്‍ട്ടികള്‍ ഡ്രൈവിംഗ് സീറ്റിലിരിക്കണമെന്ന് കോണ്‍ഗ്രസ് തിരിച്ചറിയണം.

അത് ഉത്തര്‍പ്രദേശിലെ സമാജ്വാദി പാര്‍ട്ടിയോ പശ്ചിമ ബംഗാളിലെ തൃണമൂല്‍ കോണ്‍ഗ്രസോ ബീഹാറിലെ ആര്‍ ജെ ഡിയോ ആകട്ടെ,” തേജസ്വി യാദവ് പറഞ്ഞു. അതേസമയം ആര്‍ ജെ ഡിയുടെ നീക്കത്തില്‍ കോണ്‍ഗ്രസ് രോഷാകുലരാണ്. 2009ലെ പൊതു തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഒറ്റയ്ക്ക് മത്സരിച്ചതിന്റെ ഫലമായി ആര്‍ ജെ ഡി സ്ഥാനാര്‍ത്ഥികള്‍ പകുതിയിലധികം പേര്‍ പരാജയപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് എം എല്‍ എ ഷക്കീല്‍ അഹമ്മദ് ഖാന്‍ രംഗത്തെത്തിയിരുന്നു

Eng­lish Sumam­ry: Lalu Prasad Yadav says Con­gress has no vote bank in Bihar

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.