23 November 2024, Saturday
KSFE Galaxy Chits Banner 2

Related news

November 2, 2024
October 13, 2024
August 14, 2024
July 23, 2024
July 16, 2024
July 8, 2024
May 14, 2024
March 23, 2024
February 12, 2024
January 14, 2024

സ്വവർഗ പ്രണയത്തെ ആസ്‌പദമാക്കി ഒരുക്കുന്ന സിനിമയ്‌ക്ക് എൻഒസി നിഷേധിച്ചതിന്റെ കാരണം വെളിപ്പെടുത്തി മന്ത്രി

Janayugom Webdesk
ന്യൂഡൽഹി
February 12, 2022 7:42 pm

ഇന്ത്യൻ സൈനികന്റെ സ്വവർഗ പ്രണയത്തെ ആസ്‌പദമാക്കി ഒരുക്കുന്ന സിനിമയ്‌ക്ക് എൻഒസി നിഷേധിച്ചതിൽ വിശദീകരണവുമായി കേന്ദ്ര സര്‍ക്കാര്‍. ഇന്ത്യൻ സൈന്യത്തെ മോശമായി ചിത്രീകരിക്കുകയും സുരക്ഷാ പ്രശ്‌നങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നതിനാലാണ് ചിത്രീകരണത്തിന് എൻഒസി നൽകാത്തതെന്ന് പ്രതിരോധ സഹമന്ത്രി അജയ് ഭട്ട് ലോക്‌സഭയെ അറിയിച്ചു. കശ്‌മീരിൽ സേവനമനുഷ്ഠിക്കുന്ന സൈനികനും പ്രദേശവാസിയായ ആൺകുട്ടിയും തമ്മിലുള്ള പ്രണയബന്ധത്തെ ആസ്‌പദമാക്കിയുള്ള ചിത്രത്തിനാണ് എൻഒസി നിഷേധിച്ചത്. അനുമതി നിഷേധിച്ച പ്രക്രിയ ഏകപക്ഷീയമോ, വിവേചനപരമോ ഭരണഘടനയുടെ ആർട്ടിക്കിൾ 14 ലംഘനമോ അല്ലെന്നും ഭട്ട് പറഞ്ഞു.

ദേശീയ സുരക്ഷ, ഇന്ത്യയുടെ പ്രതിരോധം, ക്രമസമാധാന നില എന്നിവയ്‌ക്കാണ് പ്രധാന്യം. അതിനാൽ എൻഒസി നിഷേധിച്ചത് ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ ലംഘനമല്ലെന്നും അദ്ദേഹം പറഞ്ഞു. 2021 ജനുവരി 1 മുതൽ 2022 ജനുവരി 31 വരെ 18 നിർദേശങ്ങൾ സൈന്യത്തിന് ലഭിച്ചു. ഇതിൽ 16 എണ്ണം അംഗീകരിച്ചു, ഒരെണ്ണം നിരസിച്ചു, ഒരെണ്ണം തീർപ്പാക്കപ്പെട്ടിട്ടില്ല. ഇവ കൂടാതെ പ്രതിരോധ മന്ത്രാലയത്തിൽ നിന്ന് രണ്ട് എൻഒസികൾ കൂടി ചിത്രത്തിനായി ആവശ്യപ്പെട്ടിരുന്നു. പ്രതിരോധവുമായി ബന്ധപ്പെട്ട വിഷയങ്ങളെ അടിസ്ഥാനമാക്കിയുള്ള സിനിമകൾക്ക് എൻഒസി നൽകുന്നതിന് പിന്നിലെ യുക്തി സേനയ്‌ക്കോ, സർക്കാരിനോ, രാജ്യത്തിനോ അപകീർത്തി വരുത്തുന്ന രീതിയിൽ ചിത്രീകരിക്കുന്നില്ലെന്ന് ഉറപ്പാക്കുക എന്നതാണെന്നും ബട്ട് വ്യക്തമാക്കി. ലൈംഗിക ആഭിമുഖ്യം കാരണം സൈന്യത്തിൽ നിന്ന് രാജിവച്ച മേജർ ജെ സുരേഷിന്റെ ജീവിതത്തെ അടിസ്ഥാനമാക്കിയുള്ളതാണ് ചിത്രത്തിന്റെ കഥ. സമ്മതത്തോടെയുള്ള പ്രായപൂർത്തിയായ സ്വവർഗരതി 2018 സെപ്റ്റംബറിൽ സുപ്രീം കോടതി ക്രിമിനൽ കുറ്റമല്ലാതാക്കിയ സാഹചര്യത്തിൽ, പ്രതിരോധ മന്ത്രാലയം ചിത്രത്തെ എതിർക്കുന്നത് വിരോധാഭാസമാണെന്ന് നിർമ്മാതാവ് ഒനിർ പറഞ്ഞു.

 

Eng­lish Sum­ma­ry: The rea­son why the NOC has reject­ed the film which is based on homosexuality …

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.