സൗദി അറേബ്യയുടെ കരസേനാ മേധാവിയുടെ ഇന്ത്യാ സന്ദര്‍ശനം ആരംഭിച്ചു. ലെഫ് ജനറല്‍ ഫഹദ് ബിന്‍ മുഹമ്മദ് അല്‍ മുത്താറാണ് ഇന്ത്യ സന്ദര്‍ശിക്കുന്നത്. കരസേനാ മേധാവി നരവനെയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി.
അറബ് മേഖലയില്‍ ഏറ്റവും ശക്തമായ സൈനിക സംവിധാനമാണ് സൗദി അറേബ്യയുടേത്. അവിടത്തെ സൈനിക മേധാവിയുടെ ഇന്ത്യാ സന്ദര്‍ശനം ഏറെ പ്രാധാന്യമുള്ളതും നിര്‍ണ്ണായകവുമാണെന്നും പ്രതിരോധ മന്ത്രാലയം പറഞ്ഞു.
ഇന്നലെ രാവിലെ ഇന്ത്യയിലെത്തിയ അല്‍ മുത്താറിനെ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയാണ് സ്വീകരിച്ചത്. ഇരുരാജ്യങ്ങളും പ്രതിരോധ രംഗത്തെ സഹകരണത്തിന്റെ വിവിധ മേഖലകളെക്കുറിച്ച് കൂടിക്കാഴ്ചയില്‍ ചര്‍ച്ചകള്‍ നടന്നു.
സൗദി കരസേനാ മേധാവിയുടെ ഇന്ത്യയിലേക്കുള്ള ആദ്യ സന്ദർശനമാണിത്. 2020 ഡിസംബറിൽ ജനറൽ എം എം നരവാനെ സൗദി അറേബ്യ സന്ദർശിച്ചിരുന്നു. അന്നായിരുന്നു ആദ്യമായി ഒരു ഇന്ത്യൻ കരസേനാ മേധാവി സൗദി അറേബ്യ സന്ദർശിച്ചത്.
English Summary: Saudi military chief in India
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.