ഹരിയാനയില്‍ സ്വകാര്യ മേഖലയിലെ 75 ശതമാനം ജോലിയും തദ്ദേശവാസികള്‍ക്കു സംവരണം ചെയ്ത സര്‍ക്കാര്‍ നടപടിക്ക് ഹൈക്കോടതി ഏര്‍പ്പെടുത്തിയ ഇടക്കാല സ്റ്റേ സുപ്രീം കോടതി നീക്കി. നാലാഴ്ചയ്ക്കകം കേസില്‍ തീര്‍പ്പുണ്ടാക്കാന്‍ ഹൈക്കോടതിയോടു നിര്‍ദേശിച്ച സുപ്രീം കോടതി അതുവരെ തൊഴില്‍ദാതാക്കളുടെ മേല്‍ സമ്മര്‍ദ്ദം പാടില്ലെന്നും സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. നിയമം സ്റ്റേ ചെയ്യുന്നതിന് ഹൈക്കോടതി വ്യക്തമായ കാരണം വിശദീകരിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതി നടപടി. കേസിന്റെ മെരിറ്റിലേക്കു കടക്കുന്നില്ലെന്ന് ജസ്റ്റിസ് എല്‍ നാഗേശ്വര റാവുവിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് വ്യക്തമാക്കി.
YOU MAY ALSOLIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.