പൗരന്മാര്‍ക്ക് പതിനാറ് രാജ്യങ്ങളിലേക്കുള്ള യാത്ര വിലക്കി യാത്രാ നിരോധന പട്ടിക സൗദി അറേബ്യ പരിഷ്‌കരിച്ചു. കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തില്‍ ഉണ്ടാക്കിയ യാത്രാ നിരോധന ലിസ്റ്റില്‍ നിന്ന് ഇന്ത്യയെ ഒഴിവാക്കിയിരുന്നെങ്കിലും പുതുക്കിയ ലിസ്റ്റില്‍ ഇന്ത്യയെ വീണ്ടും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
സൗദി ജനറല്‍ ഡയറക്റ്ററേറ്റ് ഓഫ് പാസ്സ്‌പോര്‍ട്‌സ് ആണ് ലിസ്റ്റ് പരിഷ്‌കരിച്ചത്. ഇത് സംബന്ധിച്ച് ലഭിച്ച ഒരു ചോദ്യത്തിന് ഉത്തരമായാണ് ഇക്കാര്യം ജവാസാത്ത് അധികൃതര്‍ വെളിപ്പെടുത്തിയത്. നിലവില്‍ സൗദി പൗരന്മാര്‍ക്ക് യാത്രാ വിലക്കുള്ള രാജ്യങ്ങള്‍ : ഇന്ത്യ, ഇന്തോനേഷ്യ, ലബനന്‍, തുര്‍ക്കി, യെമന്‍, സിറിയ, ഇറാന്‍, സൊമാലിയ, അഫ്ഗാനിസ്ഥാന്‍, വെനിസ്വേല, അര്‍മീനിയ, കോംഗോ ഡെമോക്രാറ്റിക് റിപ്പബ്ലിക്, ലിബിയ, ബെലാറസ്, വിയറ്റ്നാം, എത്യോപ്യ.
English summary; Travel ban for Saudi Arabian citizens renewed
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.