ആയിരക്കണക്കിന് ആഡംബര കാറുകളുമായി പോയ ഭീമൻ ചരക്ക് കപ്പലിന് തീപിടിച്ചു. ദി ഫെലിസിറ്റ് ഏസ് എന്ന പനാമ ആഡംബര ചരക്കു കപ്പലിലാണ് തീപിടിത്തമുണ്ടായത്. അറ്റ്ലാന്റിക് സമുദ്രത്തിലെ അസോർസ് ദ്വീപിന് സമീപം കുടുങ്ങിയിരിക്കുകയാണ് കപ്പല്‍.
തീപിടിച്ചതിനെ തുടർന്ന് കപ്പലിലുണ്ടായിരുന്ന 22 ക്രൂ അംഗങ്ങളെ സുരക്ഷിതമായി മാറ്റിയിട്ടുണ്ട്. പോർച്ചുഗീസ് നാവികസേനയുടേയും വ്യാമസേനയുടേയും സഹായത്തോടെയാണ് ഇവരെ രക്ഷപ്പെടുത്തിയത്. എന്നാൽ കപ്പൽ ഇപ്പോഴും കടലിലൂടെ ഒഴുകുകയാണ്. ഔഡി, പോർഷെ, ലംബോർഗിനി തുടങ്ങിയ ആഡംബര വാഹനങ്ങൾ കാറിലുണ്ടായിരുന്നുവെന്നാണ് ബന്ധപ്പെട്ട അധികൃതർ വ്യക്തമാക്കിയിരിക്കുന്നത്.
കപ്പലിൽ തങ്ങളുടെ 3965 കാറുകൾ ഉള്ളതായി ഫോക്സ്വാഗൺ കമ്പനി സ്ഥിരീകരിച്ചു. കപ്പലിലുണ്ടായിരുന്ന കാറുകളിൽ നൂറിലധികം കാറുകൾ ടെക്സാസിലെ ഹൂസ്റ്റണിലേക്ക് കൊണ്ടുപോവുകയായിരുന്നു. തീപിടിച്ച് അപകടത്തിൽപ്പെട്ട സമയത്ത് 1100ഓളം പോർഷേ കാറുകൾ കപ്പലിൽ ഉണ്ടായിരുന്നുവെന്നാണ് അധികൃതർ വ്യക്തമാക്കിയത്.
കപ്പലിൽ തീപിടുത്തം ഉണ്ടായതിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.
english summary;The cargo ship caught fire; Thousands of luxury cars on board
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.