4 May 2024, Saturday

Related news

April 29, 2024
April 25, 2024
April 25, 2024
April 24, 2024
April 24, 2024
April 20, 2024
April 17, 2024
April 8, 2024
April 2, 2024
February 23, 2024

ദളിത് സ്ത്രീയുടെ പ്രാര്‍ത്ഥന വിലക്കി: 20 പൂജാരിമാര്‍ക്കെതിരെ കേസ്

Janayugom Webdesk
ചെന്നൈ
February 18, 2022 8:28 pm

ദളിത് സ്ത്രീ ക്ഷേത്ര പരിസരത്ത് നിന്ന് പ്രാര്‍ത്ഥിക്കുന്നത് തടഞ്ഞ സംഭവത്തില്‍ തമിഴ്നാട്ടിലെ കടലൂര്‍ ചിദംബരം നടരാജര്‍ ക്ഷേത്രത്തിലെ ഇരുപതോളം പൂജാരിമാര്‍ക്കെതിരെ പൊലീസ് കേസെടുത്തു.

ചൊവ്വാഴ്ചയാണ് കേസിന് ആസ്പദമായ സംഭവം. യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ സെടുത്തതായി കടലൂര്‍ പൊലീസ് സൂപ്രണ്ട് സി ശക്തി ഗണേശന്‍ പറഞ്ഞു. 1989‑ലെ പട്ടികജാതി-പട്ടികവര്‍ഗ (അതിക്രമങ്ങള്‍ തടയല്‍) നിയമ പ്രകാരമുള്ള വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

സംഭവത്തിന്റെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. ഒരു കൂട്ടം പൂജാരിമാര്‍ അവരെ ചീത്തവിളിക്കുന്നതിനിടെ പടികള്‍ കയറാന്‍ ശ്രമിക്കുന്നത് കാണാം. പൂജാരിമാര്‍ തന്നെ ഭീഷണിപ്പെടുത്തി ക്ഷേത്ര പരിസരത്ത് നിന്ന് സാധനം മോഷ്ടിച്ചെന്ന് ആരോപിച്ചെന്നും ജയശീല എന്ന യുവതി പരാതിയില്‍ പറയുന്നു.

നേരത്തെ തമിഴ്നാട് സര്‍ക്കാരിന്റെ ഹിന്ദു റിലീജിയസ് ആന്‍ഡ് ചാരിറ്റബിള്‍ എന്‍ഡോവ്മെന്റ് ഡിപ്പാര്‍ട്ട്മെന്റിന് കീഴിലായിരുന്നു ക്ഷേത്രം. എന്നാല്‍ കഴിഞ്ഞ സര്‍ക്കാര്‍ ഇത് പൂജാരിമാര്‍ക്ക് തന്നെ തിരികെ നല്‍കി.

eng­lish summary;Dalit woman banned from pray­ing: Case against 20 priests

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.