23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 22, 2024
December 22, 2024
December 21, 2024
December 20, 2024
December 20, 2024
December 20, 2024
December 20, 2024
December 20, 2024
December 19, 2024
December 19, 2024

ലങ്ക തകര്‍ക്കാന്‍ ഇന്ത്യയിറങ്ങുന്നു

Janayugom Webdesk
ലഖ്നൗ
February 24, 2022 9:28 am

ശ്രീലങ്കയ്ക്കെതിരായ ഇന്ത്യയുടെ ടി20 പരമ്പരയിലെ ആദ്യ മത്സരം ഇന്ന് നടക്കും. വെസ്റ്റിന്‍ഡീസിനെതിരായ ഏകദിന, ടി20 പരമ്പര തൂത്തുവാരിയാണ് ഇന്ത്യ ശ്രീലങ്കയെ നേരിടാനിറങ്ങുന്നത്. രാത്രി 7ന് ഏകനാ സ്പോര്‍ട്സ് സിറ്റിയില്‍ വച്ചാണ് മത്സരം. എന്നാല്‍ വിന്‍ഡീസിനെതിരെ കളിച്ച പല ഇന്ത്യയുടെ താരങ്ങളും ഇന്ന് നടക്കുന്ന മത്സരത്തിലില്ല. വിരാട് കോലിക്കും റിഷഭ് പന്തിനും വിശ്രമം അനുവദിച്ചപ്പോള്‍ ചില താരങ്ങളുടെ പരിക്കാണ് ഇന്ത്യയെ വലയ്ക്കുന്നത്. എ­ന്നാല്‍ നേരത്തെ ടീമിലില്ലായിരുന്ന ജ­സ്പ്രീത് ബുംറയും പരിക്ക് ഭേദമായി രവീന്ദ്ര ജഡേജയും ടീമില്‍ തിരിച്ചെത്തിയിട്ടുണ്ട്. 

പരിക്ക് മൂലം കെഎല്‍ രാഹുലും ടീമിലില്ല. ഓപ്പണിങ്ങില്‍ രോഹിത്തിനൊപ്പം ആര് ഇറങ്ങുമെന്നതില്‍ വ്യക്തയില്ല. കഴിഞ്ഞ മത്സരങ്ങളില്‍ ഓപ്പണറായിറങ്ങിയ ഇഷാന്‍ കിഷന്‍ സ്കോര്‍ കണ്ടെത്തുന്നതില്‍ ഏറെ ബുദ്ധിമുട്ടുന്നതാണ് കണ്ടത്. എന്നാല്‍ കിഷനെ മാറ്റിനിര്‍ത്തിയാല്‍ മലയാളി താരം സഞ്ജു സാംസണിന് നറുക്ക് വീണേക്കും. മൂന്നാമനായി സഞ്ജുവും ഓപ്പണറായി റുതുരാജ് ഗെയ്ക്‌‌വാദിനെയും പരിഗണിച്ചേക്കും. 

ഐപിഎല്ലിലെ മികച്ച പ്രകടനങ്ങളാണ് സഞ്ജുവിന് ഇന്ത്യൻ ടീമിലേക്കുള്ള വഴിതുറന്നത്. 2015ൽ തന്നെ സഞ്ജു സിംബാബ്‌വെയ്ക്കെതിരായ ടി-20യിൽ അരങ്ങേറി. എന്നാൽ, ആ കളിയിൽ 19 റൺസ് മാത്രമെടുത്ത് പുറത്തായ സഞ്ജുവിന് പിന്നെ ടീമിൽ കളിക്കാൻ അവസരം ലഭിച്ചത് അഞ്ച് വർഷങ്ങൾക്കു ശേഷമാണ്. 2020ൽ ശ്രീലങ്കക്കെതിരായ മൂന്നാം ടി20യിൽ കളിച്ച സഞ്ജു ഒരു സിക്സർ മാത്രം നേടി പുറത്തായി. പിന്നീട് ന്യൂസിലൻഡിനെതിരെയും ഓസ്ട്രേലിയക്കെതിരെയും ശ്രീലങ്കയ്ക്കെതിരെയുമൊക്കെ കളിച്ചെങ്കിലും മികച്ച പ്രകടനം നടത്താൻ സഞ്ജുവിനു സാധിച്ചില്ല. ഓസ്ട്രേലിയയ്ക്കെതിരായ ടി20 പരമ്പര നഷ്ടമായാണ് ശ്രീലങ്ക ഇന്ത്യക്കെതിരെ ഇറങ്ങുന്നത്. അഞ്ച് മത്സരങ്ങളില്‍ അവസാനത്തെ മത്സരത്തില്‍ മാത്രമാണ് ലങ്കയ്ക്ക് വിജയിക്കാനായത്. എന്നാല്‍ ഇന്ത്യക്കെതിരെ വിജയിച്ച് ഒരു തിരിച്ചുവരാണ് ലങ്ക ലക്ഷ്യമിടുന്നത്. 

Eng­lish Summary:India sets out to destroy Sri Lanka
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.