ന്യൂസിലൻഡ് വനിതകൾക്കെതിരായ ഏകദിന പരമ്പരയിൽ ഇന്ത്യൻ വനിതകൾക്ക് ആശ്വാസ ജയം. പരമ്പരയിലെ അവസാന മത്സരത്തിൽ ആറ് വിക്കറ്റിനാണ് ഇന്ത്യയ്ക്ക് ജയം. ആദ്യ നാല് മത്സരങ്ങൾ ജയിച്ച് കിവീസ് നേരത്തെ പരമ്പര സ്വന്തമാക്കിയിരുന്നു. ആദ്യം ബാറ്റ് ചെയ്ത കിവീസ് ഒൻപത് വിക്കറ്റിന് 251 റണ്‍സ് നേടി. നാല് ഓവർ ബാക്കിനിൽക്കേ ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നു. സ്മൃതി മന്ദാന (71), ഹർമൻപ്രീത് കൗർ (63), ക്യാപ്റ്റൻ മിതാലി രാജ് (54) എന്നിവരുടെ അർധ സെഞ്ചുറികളാണ് ഇന്ത്യയ്ക്ക് ജയം സമ്മാനിച്ചത്. ആദ്യം ബാറ്റ് ചെയ്ത കിവീസിനായി അമേലിയ കെർ അർധ സെഞ്ചുറി (66) നേടി. ക്യാപ്റ്റൻ സോണിയ ഡിവൈൻ 34 റണ്‍സ് സ്കോർ ചെയ്തു. ഇന്ത്യയ്ക്കായി രാജേശ്വരി ഗെയ്ക് വാദ്, ദീപ്തി ശർമ, സ്നേഹ് റാണ എന്നിവർ രണ്ടുവീതം വിക്കറ്റുകൾ നേടി.
English Summary:Consolation victory for India against New Zealand
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.