റഷ്യ‑ഉക്രെയ്ൻ സംഘർഷത്തിൽ അനുനയ ശ്രമങ്ങളുമായി ഫ്രാൻസ് രംഗത്ത്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ റഷ്യൻ പ്രസിഡന്റുമായി സംസാരിച്ചു. റഷ്യൻ ആക്രമണത്തിന്റെ ആദ്യ ദിവസം 137 പേർ കൊല്ലപ്പെട്ടതായി ഉക്രെയ്ൻ തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം അമേരിക്കയുടെ റഷ്യയിലുള്ള മുഴുവൻ ആസ്തികളും മരവിപ്പിക്കുമെന്ന് ജോ ബൈഡൻ വ്യക്തമാക്കിയിട്ടുണ്ട്.
ഇന്ന് ഉക്രെയ്ൻ തലസ്ഥാന നഗരമായ കീവ് റഷ്യന സൈന്യം വളഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. നഗരത്തിൽ രണ്ട് സ്ഫോടനങ്ങൾ കേട്ടതായി മുൻ ഡെപ്യൂട്ടി ആഭ്യന്തര മന്ത്രി ആന്റൺ ഹെരാഷ്ചെങ്കോ സ്ഥിരീകരിച്ചതായി ഉക്രെയ്നിലെ യൂണിയൻ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. ക്രൂയിസ് അല്ലെങ്കിൽ ബാലിസ്റ്റിക് മിസൈലുകളാണ് ആക്രമണത്തിന് ഉപയോഗിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
റഷ്യൻ വ്യോമാക്രമണം തടയാനുള്ള ശ്രമത്തിലാണ് ഉക്രെയ്ൻ. യുദ്ധം ആരംഭിച്ച ആദ്യ ദിനം വിജയകരമെന്നാണ് റഷ്യയുടെ പ്രതികരണം.
english summary; France with conciliatory efforts in Russia-Ukraine conflict
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.