ഇന്ത്യ‑ശ്രീലങ്ക രണ്ടാം ടി20 മത്സരം ഇന്ന് നടക്കും. ആദ്യ മത്സരത്തില്‍ തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയ ഇന്ത്യക്ക് ഇന്നത്തെ മത്സത്തില്‍ ജയിച്ചാല്‍ പരമ്പര സ്വന്തമാക്കാം. അതേസമയം പരമ്പര നഷ്ടമാകാതിരിക്കാനുള്ള തയാറെടുപ്പ് നടത്തിയാകും ശ്രീലങ്ക മൈതാനത്തേക്കിറങ്ങുന്നത്. കഴിഞ്ഞ മത്സരത്തില്‍ ഓപ്പണറായി ഇഷാന്‍ കിഷന്‍ തിളങ്ങിയത് ഇന്ത്യയുടെ കരുത്ത് വര്‍ധിപ്പിക്കും. 56 പന്തില്‍ 89 റണ്‍സാണ് താരം അടിച്ചെടുത്തത്. അതിനാല്‍ തന്നെ റുതുരാജ് ഗെയ്ക്‌വാദിന് ഇന്നും അവസരം ലഭിക്കാന്‍ സാധ്യത കുറവാണ്.
കഴിഞ്ഞ മത്സരത്തിലേ അതേ ടീമിനെ പരീക്ഷിക്കാനാകും രോഹിത്ത് തയ്യാറാകുക. സഞ്ജു സാംസണ്‍ ഇന്ത്യന്‍ ടീമില്‍ സ്ഥാനം നിലനിര്‍ത്തിയേക്കും. ആദ്യ മത്സരത്തിലും സഞ്ജു സാംസണ്‍ ടീമില്‍ ഉള്‍പ്പെട്ടിരുന്നെങ്കിലും ബാറ്റിങ്ങില്‍ അവസരം ലഭിച്ചിരുന്നില്ല. രണ്ടാം മത്സരത്തില്‍ സഞ്ജു ടീമിലുണ്ടാവുമെന്ന കാര്യം ഉറപ്പാണ്. ഇന്ത്യ ടീമില്‍ വലിയ അഴിച്ചുപണി നടത്തിയേക്കില്ല.
ദീപക് ഹൂഡയും ടീമില്‍ തുടര്‍ന്നേക്കും. ആദ്യ മത്സരത്തിലൂടെ അരങ്ങേറ്റം കുറിച്ച ഹൂഡക്ക് ബാറ്റിങ്ങില്‍ അവസരം ലഭിച്ചില്ല. ആദ്യ മത്സരത്തില്‍ ഇന്ത്യയുടേത് മികച്ച പ്രകടനമാണ് ബൗളര്‍മാര്‍ കാഴ്ചവച്ചത്. ഏഴ് ബൗളര്‍മാരെയാണ് രോഹിത് ശര്‍മ പരീക്ഷിച്ചത്. ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബുംറ, ഹര്‍ഷല്‍ പട്ടേല്‍, യുസ് വേന്ദ്ര ചഹാല്‍, വെങ്കടേഷ് അയ്യര്‍, രവീന്ദ്ര ജഡേജ, ദീപക് ഹൂഡ എന്നിവരാണ് ആദ്യ മത്സരത്തില്‍ ഇന്ത്യക്കായി പന്തെറിഞ്ഞത്.
English Summary:India to win the series
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.