കർഷക കൂട്ടായ്മയുടെ പടവലം കൃഷി വിളവെടുപ്പ് കാർഷിക രംഗത്ത് എഴുപതിലധികം വർഷത്തെ പ്രവർത്തന പാരമ്പര്യമുള്ള രോഹിണിയമ്മ നിർവ്വഹിച്ചു. പാണാവള്ളി പഞ്ചായത്ത് പ്രസിഡന്റ് ധന്യസന്തോഷ്, വാർഡ് അംഗം രാഗിണി രമണൻ, കൃഷി ഒഫീസർ ഫാത്തിമ റഹിയനത്ത് അസിസ്റ്റന്റ് അബൂബക്കർ എന്നിവർ പങ്കെടുത്തു.
യുവകർഷക അവാർഡ് ജേതാവ് ഡി സാബു ഗൗരീശങ്കരം, രാമചന്ദ്രൻ കണ്ടനാട്, പാപ്പച്ചൻ കൈറ്റാത്ത് എന്നിവർ ചേർന്ന് വർഷങ്ങളായ് കൃഷി ചെയ്തുവരുന്നു. പാവൽ, പീച്ചിൽ, കുറ്റി പയർ വള്ളി പയർ, ചിര, വെണ്ട, തക്കാളി, വഴുതന, മത്തൻ, പച്ചമുളക്, ഇഞ്ചി, മഞ്ഞൾ, ചേന എന്നിവയാണ് മറ്റു കൃഷിയിനങ്ങൾ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.