22 November 2024, Friday
KSFE Galaxy Chits Banner 2

Related news

November 22, 2024
October 27, 2024
October 6, 2024
September 23, 2024
September 20, 2024
September 10, 2024
September 9, 2024
September 9, 2024
September 3, 2024
July 20, 2024

പഞ്ചാബിലെ ആംആദ്മിയുടെ തേരോട്ടം;വിവാദ കാര്‍ഷികബില്ലിനെതിരേയുള്ള പ്രതിഷേധവും,കോണ്‍ഗ്രസിന്‍റെ ചക്കുളത്തിപോരാട്ടത്തിനുള്ള തിരിച്ചടിയും

പുളിക്കല്‍ സനില്‍രാഘവന്‍
March 10, 2022 11:25 am

ബിജെപി സര്‍ക്കാര്‍ കൊണ്ടുവന്ന വിവാദ കാര്‍ഷിക ബില്ല് പിന്‍വലിച്ചതിനു പിന്നില്‍ മോഡി സര്‍ക്കാര്‍ കര്‍ഷക പ്രക്ഷോഭങ്ങള്‍ക്ക് മുമ്പില്‍ മുട്ടുകുത്തിയതിനാലാണ് . പ‍ഞ്ചാബിലെ കര്‍ഷകരാണ് സജീവമായി രംഗത്തുവന്നത്.

ബിജെപിയെ ഒരു കാരണവശാലും നിലം തൊടീക്കില്ലെന്ന നിലപാടിലായിരുന്നു അവിടുത്തെ കര്‍ഷകര്‍. പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർസിങിനെ കോണ്‍ഗ്രസ് പുറത്താക്കിയിരുന്നു. അദ്ദേഹം പുതിയ പാര്‍ട്ടി രൂപീകരിച്ച് ബിജെപിക്കൊപ്പം പോയിട്ടുംജനങ്ങളും,കര്‍ഷകരും സഹായിച്ചില്ല കർഷക വികാരവും ആംആദ്മിക്ക് തുണയായി. ഏറെ പ്രതീക്ഷയോടെയാണ് പഞ്ചാബിൽ ഇക്കുറി ആം ആദ്മി പാർട്ടി തെരഞ്ഞെടുപ്പു ഗോദയിൽ സജീവമായതു തന്നെ

തീരുമാനമെല്ലാം ജനങ്ങളുടേതാണെന്ന് വരുത്താൻ വേണ്ട കരുതലുകൾ എല്ലാം ഡൽഹി മുഖ്യമന്ത്രി കൂടിയായ അരവിദ് കെജ്രിവാൾ എടുത്തിരുന്നു. അതാണ് ഇത്ര വലിയ വിജയം ആംആദ്മിക്ക് നൽകുന്നത്.പഞ്ചാബിൽ മത്സരം കോൺഗ്രസും ആംആദ്മിയും തമ്മിലാണെന്ന പ്രതീതി ഉയർത്തി. അകാലിദള്ളിന് പ്രസക്തിയില്ലെന്നും വരുത്തി.ആപ്പ് തങ്ങളുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെയും പ്രഖ്യാപിച്ചത് അടക്കം സൂക്ഷമതയോടെയായിരുന്നു.

ഭഗവന്ത് മൻ സിങ് എന്ന ജനകീയനായ നേതാവിനെ ആം ആദ്മി മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത് ജനങ്ങൾക്കിടയിൽ സർവേ നടത്തിയ ശേഷമായിരുന്നു. അരവിന്ദ് കെജ്രിവാളിന്റെ ഈ പ്രഖ്യാപനം തന്നെ പഞ്ചാബ് രാഷ്ട്രീയത്തെ മാറ്റിമറിച്ചു. പ്രചണത്തിന് മുമ്പ് ഫോണിലൂടെ നടത്തിയ അഭിപ്രായ സർവേയിൽ 93% പേരും ഭഗവന്തിന്റെ പേരാണു നിർദേശിച്ചതെന്നു ഡൽഹി മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. വോട്ടെടുപ്പിൽ പങ്കെടുത്ത 3% പേർ പഞ്ചാബ് കോൺഗ്രസ് അധ്യക്ഷൻ നവജ്യോത് സിങ് സിദ്ദുവിനെ നിർദേശിച്ചുവെന്നതു കൗതുകം. ഇതിലൂടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി കോൺഗ്രസ് ഉയർത്തിക്കാട്ടി ഛന്നിയെ ചന്നഭിന്നമാക്കാനും കഴിഞ്ഞു. പഞ്ചാബിൽ മറ്റു ചിലർ അരവിന്ദ് കേജ്രിവാൾ തന്നെ പഞ്ചാബ് മുഖ്യമന്ത്രിയാകണമെന്നു പറഞ്ഞതും ചർച്ചകളിൽ എത്തി

ഈ വോട്ടുകളെ അസാധുവായി പ്രഖ്യാപിച്ചാണ് ഭഗവന്തിനെ പ്രഖ്യാപിച്ചത്. അതായത് കെജ്രിവാളിന് മുകളിൽ പഞ്ചാബിൽ ജനകീയനായിരുന്നു ഭഗവന്ത്.നേരത്തെ തന്നെ ഈ പേരിനാണ് പാർട്ടിക്കുള്ളിൽ മുൻതൂക്കമെങ്കിലും നാടകീയമായിട്ടാണ് പഞ്ചാബിൽ തങ്ങളുടെ മുഖ്യമന്ത്രി മുഖമായി ഭഗവന്തിനെ ആം ആദ്മി അവതരിപ്പിച്ചത്. 21 ലക്ഷം പേർ അഭിപ്രായം അറിയിച്ചുവെന്നാണ് ആം ആദ്മി അവകാശപ്പെടുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിരുന്നില്ല. 117 അംഗ നിയമസഭയിൽ 77 സീറ്റുകളുമായി കോൺഗ്രസ് അധികാരത്തിലെത്തിയ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 20 സീറ്റുമായി മുഖ്യ പ്രതിപക്ഷമായിരുന്നു ആം ആദ്മി. ഇതും ആപ്പിന്റെ കുതിപ്പിന് കാരണമായി.ഭഗവന്ത് 2014 മുതൽ സഗ്രൂരിൽനിന്നുള്ള ലോക്സഭാംഗമാണ്

രണ്ടു തിരഞ്ഞെടുപ്പുകളിലും വൻഭൂരിപക്ഷത്തിനായിരുന്നു ജയം. രാഷ്ട്രീയപ്രവേശത്തിനു മുൻപു നടനായും സ്റ്റാൻഡപ് കൊമീഡിയനായും തിളങ്ങി. ലോക്സഭയിൽ ഉൾപ്പെടെ മദ്യപിച്ചെത്തിയതു പലപ്പോഴും വിവാദങ്ങളുണ്ടാക്കി. 2019ൽ, മദ്യപാനം ഉപേക്ഷിക്കുന്നതായി ഭഗവന്ത് പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ജലാലാബാദിൽ മത്സരിച്ചിരുന്നെങ്കിലും സുഖ്ബീർ സിങ് ബാദലിനോടു തോറ്റു.ജാട്ട് നേതാവ് എന്ന നിലയിൽ താഴെ തട്ട് വരെയുള്ള സ്വാധീനമുണ്ട് ഭഗവന്ത് മന്. മികച്ച പ്രാസംഗികൻ തുടങ്ങിയവ ഭഗവന്ത് മന് ഗുണകരമായി. മദ്യപാനി എന്ന ആരോപണവും നിലവിലെ മുഖ്യമന്ത്രി ചരൻ ജിത് ഛന്നി അടക്കമുള്ളവരെ അപേക്ഷിച്ചും മൻവാർത്തകളിൽ ഇടംപിടിച്ചിരുന്നു.അരവിന്ദ് കെജ്രിവാളിന്റെ ആം ആദ്മി പാർട്ടിയുടെ തേരോട്ടത്തിന് മുന്നില്‍ പഞ്ചാബില്‍ തകർന്നടിഞ്ഞിരിക്കുകയാണ് കോണ്‍ഗ്രസ്.

വോട്ടെണ്ണലിന്റെ ആദ്യ മിനുറ്റുകളില്‍ കോണ്‍ഗ്രസ് മുന്നേറിയെങ്കിലും അദ്യമായി ലീഡ് പിടിച്ച ആം ആദ്മി പാർട്ടി പിന്നീട് അതൊരിക്കലും വിട്ടുകൊടുത്തില്ല. കോണ്‍ഗ്രസിന്റെ ശക്തിദുർഗ്ഗങ്ങളെല്ലാം കടുപുഴക്കിക്കൊണ്ടാണ് എ എ പിയുടെ മുന്നേറ്റം. മുഖ്യമന്ത്രി ഛരണ്‍ ജിത് സിങ് ചന്നി ഉള്‍പ്പടെ കോണ്‍ഗ്രസ് സർക്കാറിലെ എല്ലാ മന്ത്രിമാരും പിന്നിലാണ്. രണ്ട് സീറ്റിലാണ് ഛരണ്‍ ജിത് സിങ് ചന്നി മത്സരിച്ചതെങ്കിലും രണ്ടിടത്തും പരാജയത്തിന്റെ വക്കിലാണ്. പി സി സി അധ്യക്ഷന്‍ നവജ്യോത് സിങ് സിദ്ധുവും പിന്നിലാണ്.

കോണ്‍ഗ്രസില്‍ നിന്ന് പിരിഞ്ഞ് പഞ്ചാബ് ലോക് കോണ്‍ഗ്രസ് എന്ന പുതിയ പാർട്ടി രൂപീകരിച്ച് ബി ജെ പി സഖ്യത്തില്‍ മത്സരിച്ച മുന്‍ മുഖ്യമന്ത്രി അമരീന്ദർ സിങ്ങിനും കനത്ത തിരിച്ചടിയാണ് നേരിട്ടത്. മത്സരിച്ച രണ്ട് സീറ്റുകളിലും അദ്ദേഹം പിന്നിലാണ്. ഒരു മണ്ഡലത്തില്‍ അമരീന്ദറിനെ നാലം സ്ഥാനത്തേക്ക് പിന്തള്ളിയാണ് എ എ പി സ്ഥാനാർത്ഥി വിജയിച്ചത്. ശിരോമണി അകാലി ദളിന്റെ സമുന്നതനായ നേതാവ് പ്രകാശ് സിങ് ബാദലും പരാജയത്തിലേക്ക് നീങ്ങുകയാണ്.തിരഞ്ഞെടുപ്പ് നടന്ന സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിന് അധികാരമുള്ള ഏക സംസ്ഥാനമാണ് പഞ്ചാബ്.

2017 ലെ തിരഞ്ഞെടുപ്പില്‍ 117 ല്‍ 77 സീറ്റുകള്‍ നേടിയായിരുന്നു കോണ്‍ഗ്രസ് അധികാരത്തിലെത്തിയത്. പഞ്ചാബില്‍ കഴിഞ്ഞ തവണ മികച്ച മുന്നേറ്റം നടത്താന്‍ ആംആദ്മി പാർട്ടിക്ക് സാധിച്ചിരുന്നു. 20 സീറ്റില്‍ വിജയിച്ച് അവർ സംസ്ഥാനത്തെ പ്രധാന പ്രതിപക്ഷ കക്ഷിയായി.

ലോക് ഇന്‍സാഫ് പാർട്ടി 2 സീറ്റുകളും കരസ്ഥമാക്കി. ഏറ്റവും വലിയ നഷ്ടം സഭവിച്ചത് ഭരണത്തിലിരുന്ന എന്‍ ഡി എ സഖ്യത്തിനായിരുന്നു. 15 സീറ്റുകള്‍ മാത്രമായിരുന്നു ശിരോമണി അകാലി ദളിന് ലഭിച്ചത്. 23 സീറ്റില്‍ മത്സരിച്ച ബി ജെ പി 3 സീറ്റിലുമായിരുന്നു വിജയിച്ചത്.

Eng­lish Sumam­ry: Aam Aad­mi Par­ty (AAP) in Pun­jab protests against con­tro­ver­sial Agri­cul­ture Bill and retal­i­ates against Congress

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.