സിബിഎസ്ഇ പത്താം ക്ലാസ് ടേം വണ്‍ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സ്‌കോറുകള്‍ സ്‌കൂളുകള്‍ക്കു കൈമാറിയിട്ടുണ്ടെന്നു സിബിഎസ്ഇ അറിയിച്ചു. വിദ്യാര്‍ഥികള്‍ക്കു സ്‌കൂളുകളില്‍നിന്നു സ്‌കോര്‍ അറിയാനാവും. സ്കൂളുകള്‍ക്ക് തിയറി പരീക്ഷയുടെ സ്‌കോറുകള്‍ മാത്രമാണ് കൈമാറിയിട്ടുള്ളത്. ഇന്റേണ്‍ അസസ്‌മെന്റ്, പ്രാക്ടിക്കല്‍ സ്‌കോറുകള്‍ സ്‌കൂളുകളുടെ കൈവശമുണ്ടെന്നും സിബിഎസ്ഇ അറിയിച്ചു.
സിബിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ലാസ് ടേം ടു പരീക്ഷാ തീയതി പ്രഖ്യാപിച്ചു. ഏപ്രില്‍ 26 മുതലാണ് പരീക്ഷ തുടങ്ങുക. രാവിലെ 10.30ന് പരീക്ഷ ആരംഭിക്കും. ജെഇഇ മെയിന്‍ അടക്കമുള്ള മത്സരാധിഷ്ഠിത പരീക്ഷകള്‍ കൂടി കണക്കിലെടുത്താണ് പരീക്ഷാ തീയതി നിശ്ചയിച്ചതെന്നും സിബിഎസ്ഇ പ്രസ്താവനയില്‍ അറിയിച്ചു.
English Summary: CBSE publishes Class X Term One Exam Results
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.