24 December 2024, Tuesday
KSFE Galaxy Chits Banner 2

Related news

December 23, 2024
December 23, 2024
December 22, 2024
December 22, 2024
December 20, 2024
December 20, 2024
December 20, 2024
December 20, 2024
December 20, 2024
December 19, 2024

വ​നി​താ ലോ​ക​ക​പ്പ്; മ​ന്ദാ​ന​യ്ക്കും ഹ​ർ​മ​ൻ​പ്രീ​തി​നും സെ​ഞ്ചു​റി, കൂറ്റന്‍ സ്കോറില്‍ പതറി വിന്‍ഡീസ്

Janayugom Webdesk
ഹാ​മി​ൽ​ട്ട​ൺ
March 12, 2022 1:20 pm

വ​നി​താ ഏ​ക​ദി​ന ലോ​ക​ക​പ്പ് ക്രി​ക്ക​റ്റി​ൽ വെ​സ്റ്റി​ൻ​ഡീ​സി​നെ​തി​രേ ഇ​ന്ത്യ​ൻ വ​നി​ത​ക​ളു​ടെ മികച്ച ​പ്ര​ക​ട​നം. സൂ​പ്പ​ർ താ​ര​ങ്ങ​ളാ​യ സ്മൃ​തി മ​ന്ദാ​ന​യു​ടെ​യും ഹ​ർ​മ​ൻ​പ്രീ​ത് കൗ​റി​ന്‍റെ​യും സെ‌​ഞ്ചു​റി​ നേട്ടത്തിലാണ് ഇ​ന്ത്യ​യുടെ സ്കോര്‍ ഉയര്‍ന്നത്. ടോ​സ് നേ​ടി ബാ​റ്റിം​ഗ് തെ​ര​ഞ്ഞെ​ടു​ത്ത ഇ​ന്ത്യ​ന്‍ വ​നി​ത​ക​ള്‍ നി​ശ്ചി​ത 50 ഓ​വ​റി​ല്‍ എ​ട്ട് വി​ക്ക​റ്റ് ന​ഷ്‌​ട​ത്തി​ല്‍ 317 റ​ണ്‍​സ് അ​ടി​ച്ചു​കൂ​ട്ടി. മ​ന്ദാ​ന 119 പ​ന്തി​ല്‍ 123 റ​ൺ​സും ഹ​ര്‍​മ​ന്‍​പ്രീ​ത് 107 പ​ന്തി​ല്‍ 109 റ​ൺ​സു​മാ​ണ് നേടിയത്. 

ക​രി​യ​റി​ലെ 67–ാം മ​ത്സ​രം ക​ളി​ക്കു​ന്ന മ​ന്ദാ​ന​യു​ടെ അ​ഞ്ചാം ഏ​ക​ദി​ന സെ​ഞ്ചു​റി​യാ​ണി​ത്. ര​ണ്ടാം ലോ​ക​ക​പ്പ് സെ​ഞ്ചു​റി​യും. 114–ാം മ​ത്സ​രം ക​ളി​ക്കു​ന്ന ഹ​ർ​മ​ൻ​പ്രീ​ത് കൗ​റി​ന്‍റെ നാ​ലാം ഏ​ക​ദി​ന സെ​ഞ്ചു​റി​യും ര​ണ്ടാം ലോ​ക​ക​പ്പ് സെ​ഞ്ചു​റി​യു​മാ​ണി​ത്. 78ന് ​മൂ​ന്ന് ‌വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ നിന്ന ഇന്ത്യയ്ക്ക് കരുത്തായത്ത് മ​ന്ദാ​ന​യും ഹ​ർ​മ​ൻ​പ്രീ​ത് കൂട്ടുകെട്ടാണ്. 184 റ​ൺ​സാണ് ഇരുവരം നേടിയത്. ഓ​പ്പ​ണിം​ഗ് വി​ക്ക​റ്റി​ൽ മ​ന്ദാ​ന – ഭാ​ട്യ സ​ഖ്യം 39 പ​ന്തി​ൽ 49 റ​ണ്‍​സെ​ടു​ത്തി​രു​ന്നു. മറുപടി ബാറ്റിംങിന് ഇറങ്ങി വെസ്റ്റന്‍ഡീസ് തോല്‍വിയിലേക്ക് നീങ്ങുകയാണ്.

Eng­lish Summary:Women’s One Day World Cup; Man­dana and Har­man Preethi hit centuries
You may also like this video

TOP NEWS

December 24, 2024
December 24, 2024
December 24, 2024
December 24, 2024
December 24, 2024
December 24, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.