24 November 2024, Sunday
KSFE Galaxy Chits Banner 2

Related news

October 9, 2024
September 17, 2024
March 16, 2024
March 14, 2024
March 7, 2024
January 18, 2024
January 18, 2024
October 27, 2023
October 10, 2023
April 28, 2023

മുന്‍ഗണനാ കാര്‍ഡുകളുടെ സ്വമേധയാ ഉള്ള സറണ്ടറിങ് 31 ന് അവസാനിക്കും

Janayugom Webdesk
തിരുവനന്തപുരം
March 12, 2022 10:08 pm

മുന്‍ഗണനാ കാര്‍ഡുകളുടെ സ്വമേധയാ ഉള്ള സറണ്ടറിങ് ഈ മാസം 31ന് ശേഷം അനുവദിക്കില്ല. അനര്‍ഹമായി കൈവശം വച്ച് വരുന്നവര്‍ക്ക് നിയമപ്രകാരമുള്ള പിഴയും ശിക്ഷയും ഈടാക്കും. അനര്‍ഹര്‍ കൈവശം 1,69,291 കാര്‍ഡുടമകള്‍ സ്വമേധയാ സറണ്ടര്‍ ചെയ്തു. അനര്‍‍ഹര്‍ സറണ്ടര്‍ ചെയ്‍ത കാര്‍ഡുകള്‍ 1,53,254 നല്‍കിയിട്ടുണ്ട്. ഈ സര്‍ക്കാര്‍ ചുമതല ഏറ്റ ശേഷം 1,92,127 റേഷന്‍ കാര്‍ഡുകള്‍ അനുവദിച്ചിട്ടുണ്ട്.

അംഗീകാരം സ്ഥിരമായി റദ്ദു ചെയ്ത റേഷൻ ഡിപ്പോകളുടെ ലൈസൻസ് നിയമനം സംവരണ തത്വം പാലിച്ച് വിജ്ഞാപനം പുറപ്പെടുവിക്കുമെന്ന് മന്ത്രി ജി ആർ അനിൽ അറിയിച്ചു. സംസ്ഥാനത്ത് അനന്തരാവകാശികൾ ഇല്ലാത്തതും പരിശോധനയിൽ ക്രമക്കേടുകൾ കണ്ടെത്തി അംഗീകാരം സ്ഥിരമായി റദ്ദ് ചെയ്ത റേഷൻ ഡിപ്പോകളുടെ ലൈസൻസ് നിയമനം സംവരണ തത്വം പാലിച്ച് വിജ്ഞാപനം പുറപ്പെടുവിക്കും. കൂടാതെ 135 റേഷൻ ഡിപ്പോകളുടെ അംഗീകാരം സ്ഥിരമായി റദ്ദ് ചെയ്യുകയും ലൈസൻസികൾക്ക് ബാധ്യത നിശ്ചയിച്ചിട്ടുള്ള പിഴ തുക സർക്കാരിലേക്ക് അടയ്ക്കുവാനുള്ള സമയം മാർച്ച് 31 വരെ നീട്ടിയനുവദിച്ചിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു.

കോവിഡ് ബാധിച്ച് മരിച്ച റേഷൻ വ്യാപാരികൾക്ക് 7.5 ലക്ഷം രൂപയുടെ സൗജന്യ ഇൻഷുറൻസ് ഏർപ്പെടുത്തുകയും കോവിഡ് ബാധിച്ച് മരിച്ച റേഷൻ വ്യാപാരികളുടെ ആശ്രിതർക്ക് ലൈസൻസി ആകുന്നതിന് എസ്എസ്എൽസി പാസായിരിക്കണമെന്ന നിബന്ധന ഒഴിവാക്കുകയും സോൾവെൻസി തുക ഒരു ലക്ഷം രൂപയിൽ നിന്നും 10,000 രൂപയാക്കി കുറവ് വരുത്തകയും ചെയ്തിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. 13 പുതിയ റേഷൻകടകൾ ആരംഭിക്കുകയും സംസ്ഥാനത്ത് പ്രവർത്തിച്ചുവരുന്ന ജനകീയ ഹോട്ടലുകൾക്ക് പ്രതിമാസം 600 കിലോ അരി 10.90 രൂപ നിരക്കിൽ നൽകുകയും ചെയ്യുന്നുണ്ടെന്ന് പറഞ്ഞു.

Eng­lish Sum­ma­ry: Vol­un­tary sur­ren­der of pri­or­i­ty cards expires on the 31st

You may like this video also

TOP NEWS

November 24, 2024
November 24, 2024
November 24, 2024
November 24, 2024
November 24, 2024
November 24, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.