17 November 2024, Sunday
KSFE Galaxy Chits Banner 2

Related news

October 21, 2024
October 4, 2024
October 3, 2024
October 2, 2024
September 26, 2024
September 22, 2024
September 22, 2024
September 19, 2024
September 10, 2024
September 6, 2024

രണ്ട് വയസുകാരിയെ ബിസ്കറ്റ് കാണിച്ച കൂട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചു: നിര്‍മ്മാണ തൊഴിലാളി അറസ്റ്റിലായി

Janayugom Webdesk
പൂനെ
March 16, 2022 2:38 pm

മഹാരാഷ്ട്രയില്‍ 25 കാരനായ നിർമ്മാണ തൊഴിലാളി രണ്ട് വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു. പൂനെയിലാണ് സംഭവം. പിംപ്രി ചിഞ്ച്‌വാഡ് പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന് പിന്നിലെ ഒറ്റപ്പെട്ട സ്ഥലത്തുവച്ചാണ് ഇയാള്‍ പിഞ്ചുകുഞ്ഞിനെ പീഡിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.

അറസ്റ്റിലായത് ഇരയുടെ അയൽവാസിയാണെന്നും അവളുടെ പിതാവ് സൈറ്റിൽ വാച്ച്മാനായി ജോലി നോക്കുന്നയാളാണ്. തിങ്കളാഴ്‌ച ഉച്ചതിരിഞ്ഞ് മൂത്ത സഹോദരനും മറ്റ് കുട്ടികളോടുമൊപ്പം അവരുടെ വീടിന് മുന്നിൽ കളിക്കുകയായിരുന്നു കുട്ടി. അവരുടെ മാതാപിതാക്കൾ ജോലിക്ക് പോയിരിക്കുകയായിരുന്നു.

ഉച്ചയ്ക്ക് 12.30 ഓടെ ബിസ്‌ക്കറ്റ് നല്‍കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് തന്നോടൊപ്പം കൂട്ടിക്കൊണ്ടുപോയാണ് പ്രതി കുറ്റകൃത്യം നടത്തിയതെന്നാണ് റിപ്പോർട്ട്. തുടർന്ന് കോളനിക്ക് പുറകിലുള്ള വനത്തിലേക്ക് കുട്ടിയെ കൊണ്ടുപോയി. പെൺകുട്ടിയുടെ മാതാപിതാക്കൾ വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് സംഭവം പുറംലോകമറിഞ്ഞത്. സ്വകാര്യ ഭാഗത്ത് വേദനയുണ്ടെന്നും അയല്‍വാസിയായ പ്രതി കൂട്ടിക്കൊണ്ടുപോയതായും കുട്ടി വെളിപ്പെടുത്തി. തുടര്‍ന്ന് അമ്മ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. പിന്നീട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടി അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

മഹാരാഷ്ട്രയിലെ മുംബൈയിൽ ആറ് വയസുകാരിയെ 25 കാരനായ ഒരാൾ അഞ്ച് ദിവസത്തിനിടെ ഒന്നിലധികം തവണ ബലാത്സംഗം ചെയ്തതിന് ദിവസങ്ങൾക്ക് ശേഷമാണ് ഈ വാര്‍ത്തയും പുറത്തുവന്നിരിക്കുന്നത്.

Eng­lish Sum­ma­ry: Two-year-old girl tak­en away for show­ing bis­cuits and sex-ual­ly assault­ed: con­struc­tion work­er arrested

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.