സാങ്കേതിക പിഴവുകളാൽ അബദ്ധത്തിൽ പാകിസ്ഥാനിൽ ഇന്ത്യൻ മിസൈൽ പതിച്ച സംഭവത്തില്‍ പാക് സൈന്യം പ്രത്യാക്രമണത്തിനൊരുങ്ങിയെന്ന് സൂചന. എന്നാല്‍ പ്രാഥമിക പരിശോധനയിലും മിസൈലിന്റെ സഞ്ചാരപഥത്തിന്റെ വിശകലനത്തിലും സംഭവത്തില്‍ എന്തോ പിശകുണ്ടെന്ന് മനസിലാക്കി പാകിസ്ഥാന്‍ പിന്മാറുകയായിരുന്നുവെന്ന് ബ്ലൂംബർഗ് റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ഒരു വന്‍ സൈനിക സംഘര്‍ഷമാണ് ഒഴിവായത്.
കഴിഞ്ഞ ഒമ്പതിനാണ് ഇന്ത്യൻ വ്യോമസേനയുടെ ഭാഗത്ത് നിന്നും ഇത്തരമാെരു അബദ്ധം പറ്റിയത്. പഞ്ചാബിലെ സിര്‍സയില്‍ സൈനിക സാമഗ്രികളുടെ ശേഷി പരിശോധിക്കുന്നതിനുള്ള പതിവ് അഭ്യാസത്തിനിടെ സാങ്കേതിക പിശക് മൂലം പാകിസ്ഥാന്‍ മേഖലയിലാണ് ഇന്ത്യയുടെ ബ്രഹ്മോസ് മീഡിയം റേഞ്ച് ക്രൂയ്സ് മിസൈൽ പതിച്ചത്. ആളപായം സംഭവിച്ചില്ലെങ്കിലും കെട്ടിടങ്ങൾക്ക് നാശനഷ്ടം സംഭവിച്ചു.
അപകടം നടന്ന ശേഷം ഇന്ത്യൻ സേന പാക് സൈനിക കമാൻഡർമാരെ ഹോട്ട്‌ലൈൻ മുഖേന ഇക്കാര്യം അറിയിച്ചില്ല. പകരം ഇനിയും മിസൈലുകൾ പോയി പതിക്കാതിരിക്കാൻ മിസൈൽ സിസ്റ്റം ഷട്ട് ഡൗൺ ചെയ്യുകയാണുണ്ടായതെന്നും റിപ്പോര്‍ട്ടിലുണ്ട്. സൂപ്പര്‍സോണിക് ക്രൂയ്സ് മിസൈല്‍ മൂന്നുമിനിറ്റുകൊണ്ടാണ് പാക് പഞ്ചാബിലെ മിയാന്‍ ചന്നു പ്രദേശത്ത് പതിച്ചത്. സംഭവത്തില്‍ ഇന്ത്യയും പാകിസ്ഥാനും അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
english summary; Pakistan preparing for a counter-attack
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.