തിരുവനന്തപുരം മെഡി. കോളജിൽ അത്യാഹിത വിഭാഗത്തിലെത്തുന്നവർക്ക് കാലതാമസമില്ലാതെ അടിയന്തര വിദഗ്ധ ചികിത്സ ഉറപ്പാക്കാൻ പുതിയ സംവിധാനമേർപ്പെടുത്തുമെന്ന് മന്ത്രി വീണാ ജോർജ്ജ്. സർജറി, തീവ്രപരിചരണം എന്നിവ ഒട്ടും കാലതാമസം വരുത്താതിരിക്കാനാണ് പുതിയ സംവിധാനം. അപകടത്തിൽ പെടുന്നവർക്കും മറ്റ് രോഗികൾക്കും സേവനം ലഭ്യമാകും.
അത്യാഹിത വിഭാഗത്തിൽ 24 മണിക്കൂറും സീനിയർ ഡോക്ടർമാരുടെ സേവനം ഉണ്ടാകും. ഇതുകൂടാതെയാണ് പുതിയ സംവിധാനം. മെഡിക്കൽ കോളജിൽ ചെസ്റ്റ് പെയിൻ ക്ലിനിക് തുടങ്ങും. നെഞ്ച് വേദന മറ്റ് ഹൃദയസംബന്ധമായ അസുഖങ്ങൾ ഉളളവർക്ക് ഉടനടി ചികിത്സ ലഭ്യമാക്കുകയാണ് ലക്ഷ്യം. ഇവരെ കാർഡിയോളജി വിഭാഗത്തിലേക്ക് മാറ്റി അടിയന്തര ചികിത്സ നൽകും. കാലതാമസമില്ലാതെ ആവശ്യമായവർക്ക് ഐസിയു, ആൻജിയോഗ്രാം, ആൻജിയോപ്ലാസ്റ്റി ചികിത്സകൾ നൽകും.
അപകടങ്ങളിൽപ്പെട്ട് അതീവ ഗുരുതരാവസ്ഥയിൽ എത്തുന്ന രോഗികൾക്ക് ചികിത്സ ഒട്ടും വൈകാതിരിക്കാൻ ചുവപ്പ് ടാഗ് നൽകും. ചുവപ്പ് ടാഗ് ഉള്ളവർക്ക് എക്സ്റേ, സ്കാൻ തുടങ്ങിയ പരിശോധനകൾക്കുൾപ്പെടെ ക്യൂ ഇല്ലാതെ ആദ്യ പരിഗണന നൽകും. സർജറി വിഭാഗത്തിന് കീഴിൽ മറ്റ് വിഭാഗങ്ങളുടെ സഹകരണത്തോടെ ഉടനടി വിദഗ്ധ ചികിത്സ ഉറപ്പാക്കും. ശസ്ത്രക്രിയ വേണ്ടവർക്ക് അടിയന്തരമായി ശസ്ത്രക്രിയയും നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു.
english summary; comprehensive change in emergency department of mc veena george
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.