27 December 2024, Friday
KSFE Galaxy Chits Banner 2

Related news

December 27, 2024
December 26, 2024
December 26, 2024
December 23, 2024
December 22, 2024
December 21, 2024
December 11, 2024
December 10, 2024
December 10, 2024
December 9, 2024

ജെബിമേത്തറിന്‍റെ സ്ഥാനാര്‍ത്ഥിത്വം കോണ്‍ഗ്രസിന്‍റെ അണിയറയില്‍ പ്രതിഷേധം ശക്തം, ചെന്നിത്തല‑സുധാകരന്‍ കൂട്ടുകെട്ടിനെ തകര്‍ത്ത് കെസി-വിഡി ഗ്രൂപ്പ്

പുളിക്കല്‍ സനില്‍രാഘവന്‍
March 21, 2022 11:41 am

കോണ്‍ഗ്രസിന്‍റെ രാജ്യസഭാ സ്ഥാനാര്‍ത്ഥിയായി ജെബിമേത്തറിനെ നിര്‍ണ്ണയിച്ച കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്‍റെ തീരുമാനത്തിനെതിരേ പ്രതിഷേധം സംസ്ഥാന കോണ്‍ഗ്രസില്‍ പരസ്യമായി തന്നെ രംഗത്തുവന്നിരുന്നു

മുതിര്‍ന്ന നേതാവ് കെ.വി തോമസ് ഉള്‍പ്പെടെ സീറ്റിനായി ശ്രമിച്ചിരുന്നു. എന്നാല്‍ എഐസിസിസി സംഘടനാ ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലും, പ്രതിപക്ഷനേതാവ് വി.ഡി സതീശനും ഉള്‍പ്പെടെയുള്ള കെഡി ഗ്രൂപ്പിന്‍റെ ഇടപെടലാണ് ജെബിമേത്തറിനു രാജ്യസഭാസ്ഥാനാര്‍ത്ഥിത്വം കിട്ടിയത്. മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷകൂടിയായ ജെബിമേത്തര്‍ എ ഗ്രൂപ്പുകാരിയാണ്. എന്നാല്‍ എ ഗ്രൂപ്പ് സ്ഥാനാര്‍ത്ഥിയായി ലിസറ്റ് നല്‍കിയത് മറ്റൊരാളെയാണ്. ഇതിലൂടെ കെസി.-വിഡി അച്ച്യുതണ്ട് ഗ്രൂപ്പ് സമവാക്യങ്ങള്‍ പൊളിച്ചു.

രാജ്യസഭാ സീറ്റിൽ കണ്ണുംനട്ട്‌ കോൺഗ്രസിൽ പിടിവലിക്കിടെ സ്വന്തം നിലയ്‌ക്ക്‌ സ്ഥാനാർഥിയെ നിർദേശിച്ച്‌ ഹൈക്കമാൻഡിന്റെ നാടകീയ നീക്കം. നടത്തിയത് കെ വി തോമസ്‌, എം എം ഹസ്സൻ, പി.ജെ കുര്യന്‍ ‚ഷാനിമോള്‍ ഉസ്മാമാന്‍, എം.ലിജു, സതീശന്‍ പാച്ചേനി, ജെയ്സണ്‍ജോസഫ് വി ടി ബലറാം തുടങ്ങിയ നേതാക്കളുടേയും ഘടകകക്ഷി നേതവായ സി പി ജോണിന്‍റെയും പേരുകള്‍ പുറത്തുവന്നിരുന്നു. ‌ പ്രിയങ്ക ഗാന്ധിയുടെ വിശ്വസ്‌തൻ മലയാളിയായ ശ്രീനിവാസൻ കൃഷ്‌ണന്റെ പേര്‌ ഡൽഹിയിൽനിന്ന്‌ നിർദേശിക്കുകയും ചെയ്തു. എം ലിജുവുമൊത്ത്‌ കെപിസിസി പ്രസിഡന്റ്‌ കെ സുധാകരൻ രാഹുൽഗാന്ധിയെ കണ്ടിരുന്നതായും അതിനുശേഷമാണ് ശ്രീനിവാസന്‍റെ പേരും വന്നത്

ലിജുവിന് രമേശ് ചെന്നിത്തലയുടെ പൂര്‍ണ്ണ പിന്തുണയും കിട്ടിയിരുന്നു.സംസ്ഥാനത്തുനിന്നുള്ള പട്ടികയിൽ ശ്രീനിവാസൻ കൃഷ്‌ണന്റെ പേര്‌ ഉൾപ്പെടുത്തിയാൽ അദ്ദേഹത്തിന്‌ നറുക്ക്‌ വീഴുമെന്ന്‌ ഉറപ്പാണ്‌. എഐസിസി നേതാക്കളുമായി ഏറെ അടുപ്പമുള്ള ശ്രീനിവാസൻ കൃഷ്‌ണൻ നേരത്തേ ഇന്ത്യൻ ഇൻഫർമേഷൻ സർവീസിൽ ജോലി നോക്കിയിട്ടുണ്ട്‌. 1995ൽ കെ കരുണാകരൻ കേന്ദ്ര വ്യവസായമന്ത്രിയായിരുന്നപ്പോൾ പിഎ ആയിരുന്നു.പ്രിയങ്ക ഗാന്ധിയുടെ ഭർത്താവ്‌ റോബർട്ട്‌ വാധ്രയുടെ വ്യവസായപങ്കാളിയാണ്‌ തൃശൂർ സ്വദേശിയും വ്യവസായിയുമായ അമ്പത്തേഴുകാരനെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്‌

ശ്രീനിവാസനെ എഐസിസി സെക്രട്ടറിയാക്കിയപ്പോൾ വി എം സുധീരൻ വിയോജിച്ചിരുന്നു. രാജ്യസഭാ സ്ഥാനാർഥിയായി എം ലിജുവിന്റെ പേരാണ്‌ കെപിസിസി നേതൃത്വം മുന്നോട്ടുവയ്‌ക്കുന്നത്‌. രമേശ്‌ ചെന്നിത്തലയുടെ വിശ്വസ്‌തനായ ലിജുവിനെ നിർദേശിക്കുന്നത്‌ പ്രതിപക്ഷ നേതാവ്‌ വി ഡി സതീശന്‌ തിരിച്ചടിയാണ്‌. സതീശൻ പാച്ചേനി, വി ടി ബലറാം, ഷാനിമോൾ ഉസ്‌മാൻ തുടങ്ങിയവരെയാണ്‌ സതീശന്‌ താൽപ്പര്യം.ഹൈക്കമാൻഡ്‌ പുതിയ പേര്‌ നിർദേശിച്ചശേഷവും ലിജുവിനായി കെ സുധാകരൻ സമ്മർദം തുടരുകയാണ്‌

കെട്ടിയിറക്കിയ സ്ഥാനാർഥിയെ അംഗീകരിക്കില്ലെന്ന വികാരമാണ്‌ സംസ്ഥാനത്തെ മറ്റു നേതാക്കൾക്ക്‌.കേരളത്തിലെ നിയമസഭാ തോൽവിയുടെ പേരിലാണ്‌ എം ലിജുവിന്‌ രാജ്യസഭാ സീറ്റ്‌ നൽകാതിരുന്നതെങ്കിൽ, അസമിൽനിന്ന്‌ നാമനിർദേശം ചെയ്യപ്പെട്ട റിപുൻ ബോറയ്‌ക്ക്‌ തോൽവി തടസ്സമായില്ല. അസം പിസിസി അധ്യക്ഷനായിരുന്ന ബോറയെ കഴിഞ്ഞ വർഷം മുഖ്യമന്ത്രിയാകാൻവരെ സാധ്യതയുള്ള സ്ഥാനാർഥിയായാണ്‌ കോൺഗ്രസ്‌ അവതരിപ്പിച്ചത്‌. മുപ്പതിനായിരത്തിനടുത്ത്‌ വോട്ടിന്‌ ഗോഹ്‌പ്പുർ മണ്ഡലത്തിൽ ബിജെപി സ്ഥാനാർഥിയോട്‌ തോറ്റു.

ലിജുവിനോട്‌ തോൽവിയുടെ കാരണങ്ങൾ ആരാഞ്ഞ രാഹുൽ, ബോറയുടെ കാര്യത്തിൽ സോണിയ കുടുംബത്തിന്റെ വിശ്വസ്‌തൻ എന്ന മാനദണ്ഡം മാത്രമാണ്‌ പരിഗണിച്ചത്‌. ബോറ, ഗൗരവ്‌ ഗൊഗായി തുടങ്ങിയവർക്ക്‌ അമിത പരിഗണന നൽകുന്നതിൽ പ്രതിഷേധിച്ചാണ്‌ നിലവിലെ മുഖ്യമന്ത്രി ഹിമന്ത ബിസ്വ സർമ ബിജെപിയിലേക്കും സുഷ്‌മിതാ ദേവ്‌ തൃണമൂലിലേക്കും പോയത്‌സംസ്ഥാന അധ്യക്ഷ ജെബി മേത്തറിന്‌ രാജ്യസഭാ സീറ്റ്‌ ലഭിച്ചതിനെ പരസ്യമായി സ്വാഗതം ചെയ്യുമ്പോഴും ശക്തമായ പ്രതിഷേധത്തിലാണ്‌ മഹിളാ കോൺഗ്രസിലെ ഒരു വിഭാഗം നേതാക്കൾ. 42 വർഷത്തിനുശേഷം വനിതാ നേതാവിന്‌ കോൺഗ്രസ്‌ നേതൃത്വം രാജ്യസഭാ സീറ്റ്‌ നൽകിയപ്പോൾ, മുതിർന്ന നേതാക്കളെ പാടെ തഴഞ്ഞതിൽ പ്രതിഷേധമുയർന്നു. വിവിധ ജില്ലകളിൽനിന്നുള്ള സംസ്ഥാന നേതാക്കൾ സോണിയ ഗാന്ധിക്ക്‌ പരാതി നൽകി

സംസ്ഥാന അധ്യക്ഷയുടെ ജില്ലയായ എറണാകുളത്തുനിന്നുള്ള നേതാക്കളും പരാതിക്കാരിലുണ്ട്‌. ഒരേസമയം ഒന്നിലധികം പദവി വഹിക്കുന്ന നേതാവിന്‌ മഹിളാ കോൺഗ്രസ്‌ അധ്യക്ഷസ്ഥാനം ലഭിച്ച്‌ മൂന്നുമാസത്തിനകമാണ്‌ രാജ്യസഭാ സീറ്റ്‌ നൽകിയതെന്നും പരാതിയിലുണ്ട്‌. മുനിസിപ്പൽ വൈസ്‌ ചെയർപേഴ്‌സനുമാണിവർ. ഒരാൾക്ക്‌ ഒരു പദവി എന്ന്‌ ഹൈക്കമാൻഡ്‌ പറയുമ്പോഴാണിത്‌. ഇവർക്ക്‌ രാജ്യസഭാ സീറ്റ്‌ നൽകിയതിൽ പരിഗണിച്ച കഴിവും മാനദണ്ഡവും എന്താണെന്ന്‌ പരാതിയിൽ ചോദിക്കുന്നു

തെരഞ്ഞെടുപ്പുകളിൽ വനിതാ നേതാക്കളെ കോൺഗ്രസ്‌ പരിഗണിക്കുന്നില്ലെന്നു പരാതി പറഞ്ഞ്‌ ലതിക സുഭാഷ്‌ പാർടി വിട്ടപ്പോൾ, മഹിളാ കോൺഗ്രസ്‌ അധ്യക്ഷയായ നേതാവ്‌, രാജ്യസഭാ സീറ്റിന്‌ വനിതകളെ പരിഗണിക്കാൻ സംസ്ഥാനത്തെ മുതിർന്ന വനിതാ നേതാക്കളുടെ പേര്‌ നിർദേശിക്കാതെ സ്വയം സ്ഥാനാർഥിയായെന്നും പരാതിയിൽ പറയുന്നു. സ്ഥാനാർഥിനിർണയത്തിനുമുമ്പ്‌ തെരഞ്ഞെടുപ്പുസമിതി വിളിച്ചുചേർക്കാത്ത സ്ഥിതിക്ക്‌ ആ സമിതി പിരിച്ചുവിടണമെന്നും പരാതിയിലുണ്ട്‌

കെപിസിസി പ്രസിഡന്റിനെ നേരിട്ടുകണ്ടും ഇവർ പ്രതിഷേധം അറിയിക്കും. കെപിസിസി നേതൃത്വം പ്രതികരിക്കാതെ പരസ്യപ്രതികരണത്തിനില്ലെന്ന നിലപാടിലാണ്‌ മഹിളാ കോൺഗ്രസ്‌ നേതാക്കൾ. കോൺഗ്രസിന്റെ രാജ്യസഭാ സീറ്റിൽ സ്‌പോൺസേഡ്‌’ സ്ഥാനാർഥിയെന്ന്‌ നേതാക്കളുടെയും അണികളുടെയും പരാതിയും വിമർശവും. അർഹനായ എം ലിജുവിന്‌ നൽകാതെ കെ സി വേണുഗോപാലും വി ഡി സതീശനും ചേർന്ന്‌ ജെബി മേത്തർക്ക്‌ നൽകിയതിൽ ഫ്ലാറ്റ്‌ സമ്മാനംലഭിച്ചെന്നുവരെ പരിഹാസമുയരുന്നു

മകന്റെ ഫെയ്‌സ്‌ബുക് പോസ്റ്റ്‌ പങ്കുവച്ച്‌ മുതിർന്ന നേതാവ്‌ കെ വി തോമസും വിമർശം ഉയർത്തുന്നു. മൂന്നുമാസത്തിനിടെയാണ്‌ മഹിളാ കോൺഗ്രസ്‌ അധ്യക്ഷയായത്‌. ആലുവ നഗരസഭാ വൈസ്‌ ചെയർപേഴ്‌സനായിട്ട്‌ ഒരുവർഷം. ഇപ്പോൾ എംപി, ഇതൊക്കെ താങ്ങുമോ എന്ന് കോൺഗ്രസ്‌ പ്രവർത്തകരും ചോദിക്കുന്നു. സംവിധായകൻ സനൽകുമാർ ശശിധരൻ ഫെയ്‌സ്‌ബുക്കിൽ വിമർശമുയർത്തി:

അർഹരെ തഴയുന്നത്‌ കോൺഗ്രസിനെ ഇല്ലാതാക്കും.ഇങ്ങനെ പോകുന്നതിലും ഭേദം നശിക്കുന്നതാണ്‌.ലിജുവിന്റെ പുക കാണാനാണ്‌ വേണുഗോപാൽ കളിക്കുന്നതെന്ന്‌ സുഹൃത്തുക്കൾ പറയുന്നു. അമ്പലപ്പുഴയിൽ പ്രവർത്തിച്ച്‌ ജയ സാധ്യത ഉറപ്പായപ്പോൾ കായംകുളത്തേക്ക്‌ തട്ടി. അവസരംവന്നപ്പോൾ മുതിർന്ന മഹിളാ നേതാക്കളെ മറന്ന ജെബിക്കെതിരെ മഹിളാ കോൺഗ്രസ്‌ നേതാക്കൾ സോണിയക്ക്‌ പരാതി നൽകി. ലിജുവിനെ തഴഞ്ഞതിൽ പ്രതിഷേധിച്ച്‌ കെഎസ്‌യു സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ സ്‌നേഹ ഹരിപ്പാടും കുറിപ്പിട്ടു

തുടർച്ചയായി അവഗണിക്കുന്നതിനെതിരെ പത്മജ വേണുഗോപാലും രംഗത്തെത്തി.രാജ്യസഭാ സീറ്റിനായുള്ള കളിയിൽ കെ സുധാകരൻ, രമേശ്‌ ചെന്നിത്തല കൂട്ടുകെട്ട്‌ കീഴടങ്ങിയിരിക്കുന്നു. . കെ സി വേണുഗോപാലും വി ഡി സതീശനും നീക്കിയ കരുക്കൾ സുധാകരനുള്ള ശക്തമായ പൂട്ടുമായി. മുസ്ലിം, വനിത പ്രാതിനിധ്യം എന്നിങ്ങനെ ഓമനപ്പേരിട്ട്‌ കെ സുധാകരന്റെ നീക്കത്തെ സമർഥമായി മറികടക്കാൻ മറു ഗ്രൂപ്പിനായി. എം ലിജുവിനെ ഒരു കാരണവശാലും രാജ്യസഭയിലേക്ക്‌ അയക്കില്ലെന്നത്‌ കെ സി വേണുഗോപാലിന്റെ തീരുമാനമായിരുന്നു

രാജ്യസഭാ സീറ്റിൽ ചർച്ച തുടങ്ങിയപ്പോൾത്തന്നെ എം ലിജുവിന്റെ പേരാണ്‌ മുന്നിൽവന്നത്‌. കെ സുധാകരനും രമേശ്‌ ചെന്നിത്തലയും പിന്തുണയ്ക്കുന്നതിനാൽ മറിച്ചൊരു തീരുമാനം ഉണ്ടാകില്ലെന്നായിരുന്നു കോൺഗ്രസ്‌ പ്രവർത്തകരുടെ വിശ്വാസം. സി പി ജോൺ, ചെറിയാൻ ഫിലിപ്പ്‌ തുടങ്ങി പേരുകൾ ആദ്യമേ വെട്ടിയിരുന്നു. പ്രായാധിക്യം പറഞ്ഞ്‌ എം എം ഹസ്സൻ, കെ വി തോമസ്‌ തുടങ്ങിയവരെ നീക്കി. പിന്നെയും 12 പേർ സീറ്റിനായി ഇടിച്ചുനിന്നു.

എന്നാൽ, പെട്ടെന്ന്‌ ഹൈക്കമാൻഡ്‌ ശ്രീനിവാസൻ കൃഷ്ണന്റെ പേരാണ്‌ മുന്നോട്ട്‌ വയ്ക്കുന്നത്‌ എന്നൊരു വാർത്തവന്നു. അപ്പോൾത്തന്നെ നേതാക്കൾക്ക്‌ സംഗതി മണത്തു. വേണുഗോപാലിന്റെ താൽപ്പര്യത്തിലാണ്‌ വാർത്ത പരക്കുന്നതെന്നും ലിജുവിനെ വെട്ടുമെന്നും വ്യക്തമായി. ബഹളത്തിനിടയിൽ ജെബി മേത്തറിന്റെ പേര്‌ പൊങ്ങിവരികയായിരുന്നു. ഈ തീരുമാനംകൂടി നടപ്പായതോടെ ‘പാർടി തന്റെ കൈപ്പിടിയിലാക്കും’ എന്ന കെ സുധാകരന്റെ മോഹമാണ്‌ പൊളിഞ്ഞത്‌.

Eng­lish Sum­ma­ry: JB Math­er’s can­di­da­ture protests in Con­gress ranks,KC-VD Group breaks Chen­nitha­la-Sud­hakaran alliance

You may also like this video:

TOP NEWS

December 27, 2024
December 27, 2024
December 27, 2024
December 27, 2024
December 27, 2024
December 27, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.