കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ ഭാര്യാ സഹോദരന്റെ 6.45 കോടിയുടെ സ്വത്ത് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. താക്കറെയുടെ ഭാര്യ രശ്മിയുടെ സഹോദരന്‍ ശ്രീധര്‍ മാധവ് പടന്‍ക്കറുടെ സ്വത്തുക്കളാണ് കണ്ടുക്കെട്ടിയത്.
താനെയിലെ ശ്രീ സായ്ബാബ ഗൃഹ നിര്‍മ്മിതിയുടെ നീലാംബരി പദ്ധതിക്കു കീഴിലുള്ള 11 റസിഡന്‍ഷ്യല്‍ ഫ്ലാറ്റുകളാണ് കണ്ടുകെട്ടിയത്. ശ്രീധറിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനമാണ് ശ്രീ സായ്ബാബ ഗൃഹ നിര്‍മ്മിതി. പുഷ്പക് ബുള്ളിയൻ എന്ന കമ്പനി വഴി വെളുപ്പിച്ചെടുത്ത കള്ളപ്പണം ശ്രീ സായിബാബ ഗൃഹനിർമിതി പ്രൈവറ്റ് ലിമിറ്റഡിന്റെ റിയൽ എസ്റ്റേറ്റ് പദ്ധതികളിലേക്ക് നിക്ഷേപിച്ചുവെന്നാണ് ഇഡിയുടെ ആരോപണം.
നടപടി രാഷ്ട്രീയ പേരിതമാണെന്ന് എന്‍സിപിയും ശിവസേനയും ആരോപിച്ചു. അടുത്തിടെ ഉദ്ധവ് താക്കറെയുടെ മകനും മന്ത്രിയുമായ ആദിത്യ താക്കറെയുമായി ബന്ധമുള്ളവരുടെ വീട്ടിലും ഓഫീസുകളിലും ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമുമായി കള്ളപ്പണ ഇടപാട് നടത്തിയെന്ന് ആരോപിച്ച് കഴിഞ്ഞ മാസം എന്‍സിപി നേതാവും മന്ത്രിയുമായ നവാബ് മാലിക്കിനെ ഇഡി അറസ്റ്റു ചെയ്തിരുന്നു. ഇദ്ദേഹം ഇപ്പോഴും കസ്റ്റഡിയില്‍ തുടരുകയാണ്.
English Summary:Uddhav Thackeray’s cousin fortune confiscated
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.