ഇന്ധന വില കുതിച്ചുയരുന്ന പശ്ചാത്തലത്തിൽ ബസ് ചാർജ് വർധനയ്ക്കായി സ്വകാര്യ ബസ് ഉടമകൾ ഇന്ന് രാത്രി മുതൽ പണിമുടക്ക് നടത്താനിരിക്കെ പ്രതികരണവുമായി ഗതാഗത മന്ത്രി ആന്റണി രാജു. ബസ് ചാർജ് വർധന പരിഗണനയിലാണെന്ന് ആന്റണി രാജു പറഞ്ഞു. എന്നാൽ പണി മുടക്കിയതുകൊണ്ട് ബസ് ചാർജ് വർധന ഉടനുണ്ടാകില്ലെന്ന നിലപാടാണ് മന്ത്രി വ്യക്തമാക്കിയത്.
ബസ്, ഓട്ടോ, ടാക്സി നിരക്ക് വർധനയിൽ സർക്കാർ ചർച്ചകൾ നടത്തിവരികയാണെന്ന് ഗതാഗത മന്ത്രി അറിയിച്ചു. എന്നാൽ പണി മുടക്കി സർക്കാരിനെ സമ്മർദത്തിലാക്കി ആവശ്യം നടത്താമെന്ന് കരുതുന്നത് ശരിയല്ലെന്നും മന്ത്രി പറഞ്ഞു. സ്വകാര്യ ബസുകൾ പണിമുടക്കിയാൽ കെഎസ്ആർടിസി കൂടുതൽ സർവീസ് നടത്തുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
english summary; Transport Minister Antony Raju has said that an increase in bus fares is being considered
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.