രാജസ്ഥാനിലെ ആൽവാറിൽ ദളിത് യുവാവിന് നേരെ മര്‍ദനം. ദി കശ്മീർ ഫയൽസ് എന്ന സിനിമയെ വിമർശിച്ച് പോസ്റ്റിട്ടതിനാണ് രാജേഷ് കുമാറിനെ മർദിക്കാൻ കാരണമായത്. യുവാവിനെ അടുത്തുള്ള ക്ഷേത്രത്തിൽ എത്തിച്ച് മൂക്ക് കൊണ്ട് നിലത്ത് ക്ഷമാപണം എഴുതിപ്പിക്കുകയും ചെയ്തു. സംഭവത്തിൽ 11 പേര്‍ക്കെതിരെ കേസ് എടുക്കുകയും ഏഴ് പേരെ പൊലീസ് അറസ്റ്റ് ചെയുകയും ചെയ്തു. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.
ബെഹ്റോർ പ്രദേശത്തെ ഗോകുൽപൂർ ഗ്രാമത്തിലാണ് സംഭവം. കശ്മീർ ഫയൽസുമായി ബന്ധപ്പെട്ട് രാജേഷ് സോഷ്യൽ മീഡിയയിൽ ഒരു പോസ്റ്റ് ഇട്ടിരുന്നു. വിമർശനം ശക്തമായതോടെ ഇയാൾ പോസ്റ്റ് പിൻവലിച്ച് ക്ഷമ ചോദിച്ചിരുന്നു. എന്നാൽ ഹിന്ദു ദൈവങ്ങളെ അവഹേളിക്കുന്ന പരാമർശങ്ങൾ നടത്തിയെന്ന് ആരോപിച്ച് ചിലർ യുവാവിനെ മർദിക്കുകയായിരുന്നു.
അക്രമികൾ തന്നെയാണ് ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചത്. കൂടുതൽ പേരെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് അറിയിച്ചു. ഇത്തരം സംഭവം ആവർത്തിക്കാതിരിക്കാൻ കടുത്ത നടപടി സ്വീകരിക്കുമെന്ന് ബെഹ്റോർ എസ് പി പറഞ്ഞു. ഒരു സ്വകാര്യ ബാങ്കിൽ സീനിയർ സെയിൽസ് മാനേജരാണ് രാജേഷ്.
english summary; man forced to rub nose on temple floor over remarks on the kashmir files in rajasthan
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.