തെക്കൻ ചൈനയിൽ തകർന്നുവീണ വിമാനത്തിന്റെ രണ്ടാം ബ്ലാക്ക് ബോക്സ് കണ്ടെത്താനുള്ള ശ്രമം ഊർജിതം. ബ്ലാക്ക് ബോക്സിനായുള്ള തെരച്ചിൽ മേഖല വിപുലീകരിച്ചു. മെറ്റൽ ഡിറ്റക്ടറുകൾ, ഡ്രോണുകൾ, സ്നിഫർ ഡോഗ് എന്നിവ ഉപയോഗിച്ച് ഉൾക്കാട്ടിൽ പരിശോധന നടത്താനാണ് തീരുമാനം. ഇന്നലെ വിമാനത്തിന്റെ ഒരു ബ്ലാക്ക് ബോക്സ് കണ്ടെത്തിയിരുന്നു.
132 പേരുമായി പറന്ന ചൈന ഈസ്റ്റേൺ വിമാനമാണ് തകർന്നു വീണത്. കണ്ടെത്തിയ ഉപകരണം ഗുരുതരമായി തകർന്ന അവസ്ഥയിലാണ്. ഇത് ഫ്ലൈറ്റ് ഡാറ്റ റെക്കോർഡറാണോ കോക്പിറ്റ് വോയ്സ് റെക്കോർഡറാണോ എന്ന് അന്വേഷകർക്ക് വ്യക്തമാക്കാൻ കഴിയുന്നില്ലെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി ഓഫ് ചൈനയുടെ അപകട അന്വേഷണ വിഭാഗം നേരത്തെ പറഞ്ഞിരുന്നു.
english summary;china eastern plane crash
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.