19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 11, 2024
December 10, 2024
December 10, 2024
December 9, 2024
December 9, 2024
December 9, 2024
December 8, 2024
December 5, 2024
December 3, 2024
December 3, 2024

രാഹുലിന്‍റെ നിലപാടും, ശൈലിയും കോണ്‍ഗ്രസിനെ ജനങ്ങളില്‍ നിന്നും അകറ്റിയതായി മുതിര്‍ന്ന നേതാക്കള്‍

പുളിക്കല്‍ സനില്‍രാഘവന്‍
ന്യൂഡല്‍ഹി
March 25, 2022 1:27 pm

രാഹുല്‍ ഗാന്ധിയുടെ നിലപാടും, ശൈലിയുമാണ് കോണ്‍ഗ്രസിനെ ജനങ്ങളില്‍നിന്നും അകറ്റിയിരിക്കുന്നതെന്നു പാര്‍ട്ടിയിലെ വിവിധ തലത്തിലുള്ള നേതാക്കള്‍ അഭിപ്രായപ്പെട്ട് രംഗത്തുവന്നിരിക്കുന്നു. യുപി, പഞ്ചാബ് അടക്കമുള്ള അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ദയനീയപരാജയമാണ് കോണ്‍ഗ്രസ് ഏറ്റുവാങ്ങിയത്.

ബിജെപി ഉയര്‍ത്തുന്ന വര്‍ഗ്ഗീയതയെ നേരിടാന്‍ കോണ്‍ഗ്രസിന് കഴിയില്ലെന്നു ജനങ്ങള്‍ വിശ്വസിച്ചു. അതിനാലാണ് ഇത്രയും ദയനീയ പരാജയം പാര്‍ട്ടി നേരിട്ടതെന്നു മുതിര്‍ന്ന നേതാക്കള്‍പോലും അഭിപ്രായപ്പെടുന്നു. പഞ്ചാബില്‍ ആംആദ്മയുടെ വിജയം ഇതാണ് സൂചിപ്പിക്കുന്നത്. കോണ്‍ഗ്രസില്‍ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം നേതാക്കളെല്ലാം ഒരു കാര്യം തുറന്ന് പറയുകയാണ്. രാഹുല്‍ ഗാന്ധിയെ പാര്‍ട്ടി കാര്യങ്ങളില്‍ കാണാന്‍ കിട്ടാറില്ല.

തിരഞ്ഞെടുപ്പ് സമയത്ത് മാത്രം സജീവമാകുന്ന രാഹുലിന്റെ ശൈലി കോണ്‍ഗ്രസിനെ ജനങ്ങളില്‍ നിന്ന് അകറ്റുന്നുവെന്നാണ് പരാതി. പാര്‍ട്ടിയില്‍ അധികം സജീവമല്ലാതിരുന്ന സോണിയ ഇതോടെ തിരിച്ച് വന്നിരിക്കുകയാണ്. അതിലൂടെ രാഹുല്‍ അകറ്റി വെച്ചിരുന്ന നേതാക്കളൊക്കെ തിരിച്ചുവന്നിരിക്കുകയാണ്. പഴയ നേതാക്കള്‍ക്കെല്ലാം വലിയ റോളുകള്‍ നല്‍കാന്‍ സോണിയ ബാധ്യസ്ഥയായിരിക്കുകയാണ്. കോണ്‍ഗ്രസിന്റെ ഇനിയുള്ള കാര്യങ്ങള്‍ രാഹുല്‍ വിചാരിച്ചത് പോലെ എളുപ്പത്തില്‍ നടക്കില്ലെന്ന് ഉറപ്പായിരിക്കുകയാണ്.

ജി23 നേതാക്കളോട് ഒറ്റകാര്യം മാത്രമാണ് സോണിയ നിര്‍ദേശിച്ചത്. സെപ്റ്റംബര്‍ വരെ കാത്തുനില്‍ക്കണമെന്നാണ് സോണിയ അഭ്യര്‍ത്തിച്ചിരിക്കുന്നത്. ഇതിന് ഒപ്പമാണ് തങ്ങളെന്ന് വിമതര്‍ അറിയിക്കുകയും ചെയ്തു. ഇവരുടെ പ്രധാന പ്രശ്‌നം രാഹുല്‍ ഗാന്ധിയുടെ പ്രവര്‍ത്തന ശൈലിയാണ്. രാഹുലിന്റെ റോള്‍ ഭാവിയില്‍ എന്തായിരിക്കുമെന്ന ചോദ്യം കോണ്‍ഗ്രസിനുള്ളില്‍ ശക്തമായിരിക്കുകയാണ്. അതേസമയം രാഹുല്‍ ഗാന്ധിയെ അധ്യക്ഷനായി സോണിയ നിര്‍ദേശിക്കില്ലെന്നാണ് ജി23 കരുതുന്നത്. അടുത്ത നേതാവായി വരുന്നയാള്‍ ഹിന്ദി ഹൃദയഭൂമിയില്‍ നിന്നുള്ള നേതാവ് തന്നെയായിരിക്കുമെന്നാണ് സൂചന.

അത്തരമൊരു നേതാക്കളാരും കോണ്‍ഗ്രസിലില്ലഔദ്യോഗിക സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കുന്നതാണ് എപ്പോഴും കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള മത്സരത്തില്‍ കണ്ടുവരുന്നത്. 1999ല്‍ മത്സരിക്കുമ്പോള്‍ സോണിയക്കെതിരെ ജിതേന്ദ്ര പ്രസാദയാണ് മത്സരിച്ചത്. എന്നാല്‍ 96 ശതമാനം വോട്ടും നേടിയത് സോണിയ ആണ്, അതിനും രണ്ട് വര്‍ഷം മുമ്പ് സീതാറാം കേസരി, ശരത് പവാറിനെയും രാജേഷ് പൈലറ്റിനെയും പരാജയപ്പെടുത്തിയിരുന്നു. 75 ശതമാനത്തിലേറെ വോട്ടുകളും കേസരിക്കാണ് കിട്ടിയത്. അതേസമയം ജി23യുടെ പിന്തുണ വന്നതിലും ചില കാര്യങ്ങള്‍ അവര്‍ക്ക് അനുകൂലമായി വന്നത് കൊണ്ടാണ്. 

ഗുലാം നബി ആസാദിന് രാജ്യസഭാ സ്ഥാനാര്‍ത്ഥിത്വം സോണിയ ഉറപ്പ് നല്‍കിയിട്ടുണ്ട്. പ്രമുഖ നേതാക്കള്‍ക്കെല്ലാം കോണ്‍ഗ്രസിന്റെ വര്‍ക്കിംഗ് കമ്മിറ്റിയില്‍ ഇടംനല്‍കും. 12 തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളാണ് വര്‍ക്കിംഗ് കമ്മിറ്റിയിലുണ്ടാവുക. സ്ത്രീകള്‍ക്കും ന്യൂനപക്ഷങ്ങളും പ്രാതിനിധ്യമുണ്ടാകാന്‍ നോമിനേറ്റഡ് വിഭാഗം കൂടുതല്‍ ഗുണം ചെയ്യും. സോണിയാഗാന്ധിയുടെ ഇടപെടല്‍ പക്ഷേ വൈകി പോയെന്നാണ് വിലയിരുത്തല്‍. നിയമസഭാ തിരഞ്ഞെടുപ്പോ ലോക്‌സഭാ തിരഞ്ഞെടുപ്പോ ഇതുകൊണ്ടൊന്നും വിജയിക്കില്ലെന്നാണ് ഒരു വിഭാഗം നേതാക്കള്‍ പറയുന്നത്. അതേസമയംപാര്‍ട്ടിയിലെ പിളര്‍പ്പിനെ തടഞ്ഞതിന് സോണിയയോട് നന്ദി പറയണമെന്നാണ് സീനിയര്‍ നേതാക്കള്‍ ചൂണ്ടിക്കാണിക്കുന്നത്

അതേസമയം രാഹുല്‍ പിന്നണിയില്‍ നിന്ന് നയിക്കുന്നത് വലിയ തിരഞ്ഞെടുപ്പ് വിജയമുണ്ടായാല്‍ തനിക്ക് അധ്യക്ഷ സ്ഥാനത്തേക്ക് മടങ്ങിവരാമെന്നാണ്. എന്നാല്‍ രാഹുല്‍ തൊട്ടതെല്ലാം കോണ്‍ഗ്രസിന് നഷ്ടമായി. കേരളത്തില്‍ വന്‍ പരാജയമേറ്റ് വാങ്ങി. അസം, പഞ്ചാബ്, ഗോവ, ഉത്തരാഖണ്ഡ് തുടങ്ങിയിടത്തെല്ലാം രാഹുലിന്റെ നേതൃത്വം വന്‍ ദുരന്തമായി. ഇതിനെല്ലാം പുറമേ സഖ്യ കാര്യത്തിലും പരാജയമായി. സോണിയ വീണ്ടും അധ്യക്ഷ പദവിയില്‍ തിരിച്ചെത്തിയെങ്കില്‍ ആ കാലയളവ് വന്‍ ദുരന്തമാണ്.

തൃണമൂല്‍ കോണ്‍ഗ്രസുമായിഅടക്കം ഇടഞ്ഞ് നില്‍ക്കുകയാണ് കോണ്‍ഗ്രസ്. എഎപിയും അങ്ങനെ തന്നെയാണ്. രാഹുല്‍ രാഷ്ട്രീയത്തില്‍ വിജയിക്കുമെന്ന പ്രതീക്ഷയിലാണ് സോണിയ. പക്ഷേ അവരുടെ ആരോഗ്യ നില മോശമായി കൊണ്ടിരിക്കുകയാണ്. പല നേതാക്കളെയും കാണാന്‍ സോണിയക്ക് സാധിക്കുന്നില്ല. അതിന് പുറമേ രാഹുലും പ്രിയങ്കയും പാര്‍ട്ടിക്കുള്ളില്‍ ഇഷ്ടക്കാരെ വളര്‍ത്തുന്നത് പാര്‍ട്ടിയുടെ തകര്‍ച്ചയ്ക്ക് പ്രധാന കാര്യമാണ്.

സോണിയയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാത്തവരാണ് ഇവര്‍. ജി23യെ കൂടെ നിര്‍ത്തി തിരഞ്ഞെടുപ്പ് വിജയം നേടുക എന്ന ലക്ഷ്യമാണ് സോണിയക്കുള്ളത്. ഗുജറാത്തും ഹിമാചല്‍ പ്രദേശും കൂടി പോയാല്‍ അതോടെ കോണ്‍ഗ്രസ് തിരിച്ചുവരവ് കഠിനമാകും.രാഹുല്‍ഗാന്ധിയേയും,പ്രിയങ്കാഗന്ധിയുടെയും ഉപജാപക വൃന്ദങ്ങളാണ് കാര്യങ്ങള്‍ നിയന്ത്രിക്കുന്നത്. 

എന്നാല്‍ അതെല്ലാം വന്‍ പരാജയത്തിലാണ് കലാശിക്കുന്നത്. കെ സി വേണുഗോപാല്‍ എഐസിസിയുടെ സംഘടനാ ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിക്കുന്നതും,രാഹുലിന് ഉപദേശം നല്‍കുന്നതും കോണ്‍ഗ്രസിനെ കൂടുതല്‍ പതനത്തിലേക്ക് എത്തിക്കുവാനേ ഇടയാക്കുയുള്ളുവെന്നും മുതിര്‍ന്ന നേതാക്കള്‍ സോണിയയെ അറിയിച്ചു കഴിഞു

Eng­lish Summary:Senior lead­ers say Rahul’s stance and style have alien­at­ed the Con­gress from the people

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.