10 January 2025, Friday
KSFE Galaxy Chits Banner 2

Related news

December 25, 2024
December 13, 2024
December 13, 2024
December 9, 2024
December 3, 2024
November 29, 2024
November 22, 2024
September 10, 2024
August 9, 2024
July 20, 2024

റഷ്യയില്‍ സേവനം നിര്‍ത്തിവെച്ച് സ്പോടിഫൈ

Janayugom Webdesk
കീവ്
March 26, 2022 7:31 pm

റഷ്യയില്‍ സേവനം നിര്‍ത്തിവെച്ച് ഓഡിയോ സ്ട്രീമിങറായ സ്പോടിഫൈ. ഉക്രെയ്നിലേക്ക് റഷ്യ നടത്തുന്ന സൈനിക നീക്കം രണ്ടാം മാസത്തിലേക്ക് കടന്ന സാഹചര്യത്തിലാണ് തീരുമാനം. എന്നാല്‍ സൈനിക നീക്കങ്ങളെക്കുറിച്ച് വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്ക് 15 വര്‍ഷം ജയില്‍ ശിക്ഷ നല്‍കുന്ന നിയമം വന്നതിനെത്തുടര്‍ന്നാണ് സേവനം നിര്‍ത്തിവെക്കാനുള്ള തീരുമാനം എടുത്തതെന്ന് വിവരം. 

വിശ്വസനീയവും സ്വതന്ത്രവുമായ വാര്‍ത്തകളും വിവരങ്ങളും നല്‍കുന്നതിനാണ് തങ്ങള്‍ പ്രാധാന്യം നല്‍കുന്നതെന്നും റഷ്യയിലെ നിയമം വിവരലഭ്യത നിയന്ത്രിക്കുന്നതും ആവിഷ്‌കാര സ്വാതന്ത്ര്യം തടയുന്നതുമാണെന്നും സ്പോടിഫൈയുടെ ജീവനക്കാരേയും ശ്രോതാക്കളേയും അപകടത്തിലാക്കാനിടയുണ്ടെന്നും സ്പോടിഫൈ വക്താവ് അറിയിച്ചു.

റഷ്യയിലെ സാഹചര്യം പരിഗണിച്ചാണ് സേവനം പൂര്‍ണമായും താല്‍കാലികമായി നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഏപ്രില്‍ ആദ്യം മുതല്‍ സേവനം പൂര്‍ണ്ണമായും താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാനാണ് കമ്പനി ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Eng­lish Summary:Spotify ser­vice dis­con­tin­ued in Russia
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.