മുല്ലപ്പെരിയാര്‍ കേസ് പരിഗണിക്കുന്നത് സുപ്രീംകോടതി വ്യാഴാഴ്ചത്തേക്ക് മാറ്റി. മേല്‍നോട്ട സമിതിക്ക് കൂടുതല് അധികാരം നല്കുന്നത് സംബന്ധിച്ച് നടന്ന സംയുക്ത യോഗത്തിന്റെ ശുപാര്‍ശകള്‍ നല്കാന്‍ രണ്ടുദിവസത്തെ സമയം വേണമെന്ന് കേരളവും തമിഴ്‌നാടും ആവശ്യപ്പെട്ടത്.
അതേസമയം കേരളത്തിലെയും തമിഴ്‌നാട്ടിലെയും ഉദ്യോഗസ്ഥരും അഭിഭാഷകരും ഇന്നലെ യോഗം ചേര്‍ന്നിരുന്നു. സമവായത്തിലെത്താതെയാണ് യോഗം പിരിഞ്ഞത്. മേല്‍നോട്ട സമിതി പുനഃസംഘടിപ്പിച്ച് അണക്കെട്ടിന്റെ മേല്‌നോട്ട ചുമതല സമിതിക്ക് നല്കണമെന്നാണ് കേരളം ആവിശ്യപ്പെട്ടത്. എന്നാല്‍ അതിനെ തമിഴ്‌നാട് സര്‍ക്കാര്‍ എതിര്‍ക്കുകയായിരുന്നു.
English Summary:Mullaperiyar case was adjourned to Thursday
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.