23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 5, 2024
December 5, 2024
December 5, 2024
October 2, 2024
October 1, 2024
September 29, 2024
September 8, 2024
August 29, 2024
August 27, 2024
August 21, 2024

മതത്തിന്റെ പേരില്‍ കലയ്ക്ക് വിലക്കേര്‍പ്പെടുത്തിയ നടപടി മതേതര കേരളത്തിന് അപമാനം: എഐവൈഎഫ്

Janayugom Webdesk
തിരുവനന്തപുരം
March 30, 2022 1:41 pm

തൃശൂര്‍ കൂടല്‍ മാണിക്യം ക്ഷേത്രത്തില്‍ നൃത്തം അവതരിപ്പിക്കുന്നതില്‍ നിന്ന് മതത്തിന്റെ പേരുപറഞ്ഞ് വി പി മന്‍സിയ എന്ന കലാകാരിയെ വിലക്കിയ നടപടി സാംസ്‌കാരിക- മതേതര കേരളത്തിന് അപമാനമാണെന്ന് എഐവൈഎഫ് സംസ്ഥാന കമ്മിറ്റി പ്രസ്താവനയിലൂടെ പറഞ്ഞു. കേരളം പതിറ്റാണ്ടുകള്‍ നീണ്ടുനിന്ന നവോത്ഥാന സമരങ്ങളിലൂടെയാണ് ജാതി- മത- അന്ധവിശ്വാസങ്ങളെ ചെറുത്തു തോല്‍പ്പിച്ചത്. ഇത്തരം അനാചാരങ്ങള്‍ തിരികെ കൊണ്ടുവരുന്നതിനുള്ള പരിശ്രമങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നു വരണം.

മതങ്ങള്‍ക്കതീതമായി കലാ സൃഷ്ടികള്‍ മനുഷ്യമനസ്സുകളില്‍ സ്വാധീനം ചെലുത്തുന്ന വര്‍ത്തമാന കാലത്ത് ഇത്തരം നികൃഷ്ടമായ വിലക്കുകള്‍ ഏര്‍പ്പെടുത്തുന്നത് പ്രതിഷേധാര്‍ഹമാണ്. വി പി മന്‍സിയക്ക് നൃത്തം അവതരിപ്പിക്കാനുള്ള വേദിയൊരുക്കുവാന്‍ എഐവൈഎഫ് തയ്യാറാണെന്നും സംസ്ഥാന പ്രസിഡന്റ് എന്‍ അരുണും, സെക്രട്ടറി ടി ടി ജിസ്‌മോനും പ്രസ്താവനയിലൂടെ അറിയിച്ചു.

Eng­lish sum­ma­ry; Pro­hi­bi­tion of art in the name of reli­gion is an insult to sec­u­lar Ker­ala: AIYF

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.