രാജ്യത്ത് ഇന്നും ഇന്ധന വില കൂട്ടി. പെട്രോള്‍ ലിറ്ററിന് 87 പൈസയും ഡീസലിന് 84 പൈസയുമാണ് കൂട്ടിയത്. ഇതോടെ സംസ്ഥാനത്ത് നൂറ് കടന്നിരിക്കുകയാണ് ഡീസല്‍ വില. തിരുവനന്തപുരത്ത് ഡീസലിന് 100 രൂപയും 14 പൈസയുമാണ്. പെട്രോളിന് പതിനൊന്ന് ദിവസത്തിനിടെ ഏഴു രൂപയാണ് വര്‍ധിച്ചത്. ഡീസലിന് 6 രൂപയും 74 പൈസയും വര്‍ധിച്ചു. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ഡീസലിന് 100 കടന്നിരിക്കുകയാണ്.
തെരഞ്ഞെടുപ്പിനെത്തുടർന്ന് അഞ്ച് സംസ്ഥാനങ്ങളില്‍ ഇന്ധന വില വര്‍ധിപ്പിച്ചിരുന്നില്ല. തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെയാണ് വീണ്ടും ഇന്ധനവിലയില്‍ വര്‍ധനവ് രേഖപ്പെടുത്തിയത്.
English Summary:fuel price hike 31-03-2022
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.